മാലിന്‍ഡോ എയര്‍ ആദ്യസര്‍വീസ് ദിവസത്തില്‍ മാറ്റം

0
കൊലാലംപൂര്‍ : മാലിന്‍ഡോ എയര്‍ ഏപ്രില്‍ 24-ന് കൊച്ചിയിലേക്ക് സര്‍വീസ് തുടങ്ങുന്നതിന് മുന്നോടിയായി ബുക്കിംഗ് ആരംഭിച്ചിരുന്നു .എന്നാല്‍ കഴിഞ്ഞ ദിവസം മുതല്‍ മാലിന്‍ഡോ എയര്‍ വെബ്സൈറ്റില്‍ നിന്ന് ലഭിക്കുന്ന വിവരം അനുസരിച്ച് ഏപ്രില്‍ 28 മുതലായിരിക്കും സര്‍വീസ് ആരംഭിക്കുന്നത് .വിമാനത്തിന്‍റെ ലഭ്യതയിലുണ്ടായ കുറവാണ്  സര്‍വീസ് തീയതിയില്‍ മാറ്റമുണ്ടാകാന്‍ കാരണമായതെന്നാണ് നിഗമനം .സര്‍വീസ് സമയത്തില്‍ മാറ്റമുണ്ടായിരിക്കില്ല .മാലിന്‍ഡോ എയര്‍ ബുക്കിംഗ് മന്ദഗതിയിലാണ് പുരോഗമിക്കുന്നതെന്നാണ് ഏജന്റുമാര്‍ പറയുന്നത് .എന്നാല്‍ വേനലവധിക്കാലം പ്രമാണിച്ച് ടൂറിസ്റ്റുകളുടെ ഒഴുക്ക് ബുക്കിംഗ് വര്‍ദ്ധിക്കാന്‍ സഹായകമായേക്കും .കൂടാതെ കൊച്ചിയിലേക്ക് ആദ്യം അറിയിച്ചിരുന്ന ഓഫര്‍ ടിക്കറ്റ് തുക 399 റിംഗിറ്റ് എന്നത് ഇപ്പോള്‍ 329 ആയി കുറച്ചിട്ടുണ്ട്.
 

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.