അരുണാചലില്‍നിന്നു കാണാതായ 5 യുവാക്കളെ ചൈന ഇന്ത്യയ്ക്ക് കൈമാറി

0

ന്യൂഡൽഹി: അരുണാചല്‍ പ്രദേശില്‍ നിന്നും കാണാതായ അഞ്ച് യുവാക്കളെ ചൈനീസ് സൈന്യം തിരിച്ചെത്തിച്ചതായി റിപ്പോര്‍ട്ടുകള്‍. അഞ്ച് പേരെയും ചൈനീസ് സൈന്യം ഇന്ത്യയ്ക്ക് കൈമാറിയതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു.

സെപ്തംബര്‍ ഒന്ന് മുതലാണ് അരുണാചല്‍ പ്രദേശിലെ സുബാന്‍സിരിയിലെ ഇന്ത്യ-ചൈന നിയന്ത്രണരേഖയ്ക്ക് സമീപത്ത് നിന്നും അഞ്ച് യുവാക്കളെ കാണാതായത്. മൃഗങ്ങളെ വേട്ടായാടാനായി പോയ ഇവര്‍ അബദ്ധത്തില്‍ അതിര്‍ത്തി കടക്കുകയായിരുന്നു. തുടര്‍ന്ന് ഇവരെ ചൈനീസ് സൈന്യം കണ്ടെത്തി, ഇന്ത്യന്‍ സൈന്യത്തിന് വിവരം കൈ കൈമാറി.

എന്നാൽ ഇവർ ചുമട്ടുകാരാണെന്നാണു കുടുംബവും നാട്ടുകാരും പറയുന്നത്. അഞ്ച് പേരെയും സെപ്തംബര്‍ 12ന് ഇന്ത്യയ്ക്ക് കൈമാറുമെന്ന് ചൈനീസ് സൈന്യം അറിയിച്ചതായി കേന്ദ്രമന്ത്രി കിരണ്‍ റിജിജു കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു.