സിംഗപ്പൂരില്‍ കവിതാദിനം ആഘോഷിച്ചു.

0


സിംഗപ്പൂര്‍ മലയാളി ലിറ്റററി ഫോറം, പ്രവാസി എക്സ്പ്രസ് എന്നിവയുടെ ആഭിമുഖ്യത്തില്‍ സിംഗപ്പൂരില്‍ കവിതാദിനം ആഘോഷിച്ചു. സിംഗപ്പൂര്‍ മലയാളി അസ്സോസിയേഷന്റെ “കേരളബന്ധു” ഹാളില്‍ ശനിയാഴ്ച വൈകുന്നേരം എഴുമണി മുതലാണ്‌ ആഘോഷം ആരംഭിച്ചത്. സിംഗപ്പൂരിലെ പ്രമുഖ കവിയും എഴുത്തുകാരനുമായ ശ്രീ എംകെ ഭാസി ചടങ്ങില്‍ മുഖ്യാതിഥി ആയിരുന്നു.

മഹാകവി കുമാരനാശാന്‍റെ വിഖ്യാതമായ “വീണ പൂവ്” എന്ന ഖണ്ഡ കാവ്യത്തിന്റെ പ്രകാശനത്തിന്റെ വാര്‍ഷികദിനമായ ധനുമാസം ഒന്നാം തീയ്യതിയാണ്  മലയാള കവിതാദിനമായി ആചരിക്കാന്‍ തിരഞ്ഞെടുത്തത്. വീണപൂവിന്റെയും കുമാരനാശാന്റെ മറ്റു കവിതകളുടെയും സമകാലീനവും സമഗ്രവുമായ അവലോകനത്തോടൊപ്പം വിശദമായ ചര്‍ച്ചകളും സംവാദങ്ങളും നടത്തുകയുണ്ടായി. തുടര്‍ന്ന്, സിംഗപ്പൂരിലെ യുവകവികള്‍ തങ്ങളുടെ സ്വന്തം കവിതകളും മറ്റു പ്രശസ്ത കവികളുടെ കവിതകളും അവതരിപ്പിച്ചു.