മലിന്‍ഡോ എയറിന്റെ തിരുവനന്തപുരം സര്‍വീസ് അപേക്ഷ പരിഗണയില്‍:ഡിജിസിഎ

0

ന്യൂഡല്‍ഹി : മലിന്‍ഡോ എയര്‍ തിരുവനന്തപുരം സര്‍വീസ് തുടങ്ങുന്നതിനെ സംബദ്ധിച്ച് അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തില്‍ വിവരാവകാശനിയമം മൂലം നല്‍കിയ അപക്ഷയ്ക്ക് മറുപടി ലഭിച്ചു .മലിന്‍ഡോ എയര്‍ സര്‍വീസ് തുടങ്ങുവാന്‍ അപേക്ഷ നല്‍കിയതായി ഡിജിസിഎ അറിയിച്ചു .മാര്‍ച്ച്‌ മാസം 29 മുതല്‍ സര്‍വീസ് തുടങ്ങാനുള്ള അപേക്ഷയാണ് മലിന്‍ഡോ എയര്‍ നല്‍കിയിട്ടുള്ളതെന്നും അപേക്ഷ പരിഗണയിലാണെന്നും മറുപടിയില്‍  ഡിജിസിഎ അറിയിച്ചു .

ഇന്ത്യന്‍ വ്യോമയാന കരാര്‍ അനുസരിച്ച് അനുമതികള്‍ നല്‍കുമെന്ന് ഡിജിസിഎ സൂചിപ്പിക്കുന്നു. മലിന്‍ഡോ എയറിന് സര്‍വീസ് തുടങ്ങുവാന്‍ നിലവില്‍ നിയമതടസ്സങ്ങള്‍ക്ക്  സാധ്യതയില്ല .അനുമതി നല്‍കിയ ശേഷം ബുക്കിംഗ് ആരംഭിക്കുമെന്ന് എയര്‍ലൈന്‍സ്‌ അധികൃതര്‍ നേരത്തെ അറിയിച്ചിട്ടുള്ളതാണ്.നിലവില്‍ മലേഷ്യയിലേക്ക് തിരുവനന്തപുരത്തു നിന്ന് സര്‍വീസുകള്‍ ലഭ്യമല്ല .കേരളത്തില്‍ കൊച്ചിയിലേക്ക് മാത്രമാണ് മലേഷ്യയിലേക്ക് നേരിട്ടുള്ള വിമാനസര്‍വീസുകള്‍ ഉള്ളത് .

ഹൈബ്രിഡ് എയര്‍ലൈന്‍ എന്നറിയപ്പെടുന്ന മലിന്‍ഡോ എയറില്‍ താരതമ്യേന മിതമായ നിരക്കും മികച്ച സൌകര്യവുമാണ് ഉള്ളതെന്ന് യാത്രക്കാര്‍ അഭിപ്രായപ്പെടുന്നു . 

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.