![Desktop15](https://i0.wp.com/www.pravasiexpress.com/wp-content/uploads/2021/04/Desktop15-scaled.jpg?resize=696%2C482&ssl=1)
മസ്കറ്റ്: കൊവിഡ് ബാധിച്ച് മലപ്പുറം സ്വദേശി ഒമാനിൽ മരിച്ചു. ദേവദാസ് കപ്പൽപടിക്കൽ (59) ആണ് മരിച്ചത്. ഏപ്രിൽ 12-നായിരുന്നു ദേവദാസിന് കൊവിഡ് രോഗം സ്ഥിരീകരിച്ചത്.
സ്വന്തമായി ഹോം ക്വാറന്റീനിൽ കഴിഞ്ഞിരുന്ന ദേവദാസിന്റെ രോഗം പതിനഞ്ചോടുകൂടി മൂർച്ഛിക്കുകയും, തുടർ ചികിത്സക്കായി ബർക്കയിലുള്ള ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിക്കുകയുമായിരുന്നു.
കഴിഞ്ഞ 30 വർഷമായി ഇബ്രക്ക് സമീപം വാദി തൈനിൽ റെസ്റ്റോറന്റ് നടത്തി വരികയായിരുന്നു ദേവദാസ്. സംസ്കാരം ബുധനാഴ്ച സോഹാറിൽ നടത്തും.