ലീയോട് വിട പറയാന്‍ മോഡി സിംഗപ്പൂരിലെത്തും

0
അന്തരിച്ച മുന്‍ പ്രധാനമന്ത്രി ലീ ക്വാന്‍ യൂവിന്‍റെ ശവസംസ്കാരചടങ്ങുകളില്‍ പങ്കെടുക്കാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി മാര്‍ച്ച് 29-ന് സിംഗപ്പൂരിലെത്തും. വിദേശകാര്യമന്ത്രാലയം പത്രക്കുറിപ്പില്‍ അറിയിച്ചതാണ് ഇക്കാര്യം.
സിംഗപ്പൂരിന്‍റെ സ്ഥാപകപ്രധാനമന്ത്രിയും മികച്ച ഭരണാധികാരിയുമായിരുന്ന ലീ ക്വാന്‍ യൂ കഴിഞ്ഞ തിങ്കളാഴ്ച പുലര്‍ച്ചെയാണ് അന്തരിച്ചത്. ന്യൂമോണിയബാധയെ തുടര്‍ന്ന്‍ രണ്ടുമാസത്തോളമായി ചികിത്സയിലായിരുന്നു.
ദീര്‍ഘവീക്ഷണമുള്ള രാജ്യതന്ത്രജ്ഞന്‍ ആയിരുന്ന ലീ ലോകനേതാക്കളില്‍ സിംഹസമാനമായ സ്ഥാനത്തായിരുന്നു എന്നും അദ്ദേഹത്തിന്‍റെ ജീവിതം അമൂല്യമായ പാഠങ്ങളാണ് ഏവര്‍ക്കും നല്‍കുന്നതെന്നും മോഡി തന്‍റെ അനുശോചനസന്ദേശത്തില്‍ കുറിച്ചു.