റയല്‍ മാഡ്രിഡ് എഫ്സി താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പേരില്‍ പുതിയ ഗാലക്സി.

0

പ്രപഞ്ചത്തിലെ തിളക്കം ഏറ്റവും കൂടിയ ഈ ഗാലക്സി ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പേരില്‍ അറിയപ്പെടും. യൂറോപ്യന്‍ ബഹിരാകാശ സംഘടനയുടെ VLT (Very Large Telescope) ഉപയോഗിച്ചാണ് പ്രപഞ്ചത്തിലെ തിളക്കം ഏറ്റവും കൂടിയ ഈ ഗാലക്സി കണ്ടുപിടിച്ചത്.  ഈ ഗാലക്സിയുടെ ഉള്ളിൽ ആദ്യ തലമുറ നക്ഷത്രങ്ങള്‍ കൂടെ ഉള്‍പ്പെടുന്നു എന്നുള്ളതും ഇതിന്‍റെ പ്രത്യേകത വര്‍ദ്ധിപ്പിക്കുന്നു. ബിഗ് ബാങ് എന്ന ആസ്ട്രോഫിസിക്കല്‍ പ്രതിഭാസം മുഖാന്തരം സൃഷ്ടിക്കപ്പെട്ടതാണെന്ന് കരുതുന്ന ഈ ഗാലക്സി ഇതുവരെ കണ്ടുപിടിച്ചതില്‍ വെച്ച് ഏറ്റവും തിളക്കമാര്‍ന്ന ഗാലക്സിയെക്കാളും മൂന്നു മടങ്ങ്‌ തിളക്കമേറിയാതാണ്.

ഈ പുതിയ കണ്ടെത്തലിന് നേതൃത്വം നല്‍കിയ ജ്യോതിശാസ്ത്രജ്ഞനായ പോര്‍ചുഗല്‍ സ്വദേശിയാണ് തന്‍റെ രാജ്യക്കാരനും ഇഷ്ടതാരവുമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പേരു നല്‍കിയത്. കോസ്മോസ് റെഡ്ഷിഫ്റ്റ്‌ 7 (CR7) എന്ന മറ്റൊരു പേരിലും ഈ ഗാലക്സി ജ്യോതിശാസ്ത്ര ലോകത്ത് അറിയപ്പെടും. സ്പെയിനിലെ റയൽ മാഡ്രിഡ് ക്ലബിനു വേണ്ടി കളിക്കുന്ന റൊണാള്‍ഡോ ഫുട്ബോള്‍ ആരാധകരുടെ ഇടയില്‍ CR7 എന്ന ചുരുക്കപ്പേരിലും ഇനി അറിയപ്പെടും