രാജ്യത്ത് കൊവിഡ് മരണസംഖ്യ 600 കടന്നു:രോഗികളുടെ എണ്ണം ഉയരുന്നു; മഹാരാഷ്ട്രയില്‍ സ്ഥിതി ആശങ്കാജനകം

0

ന്യൂഡൽഹി: രാജ്യത്തെ കോവിഡ് -19 സ്ഥിരീകരിച്ചവരുടെ എണ്ണം 18,895 ആയി. 1,336 പേര്‍ക്കാണ് ചൊവ്വാഴ്ച രോഗം സ്ഥിരീകരിച്ചത്. 15,122 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. രോഗബാധയെത്തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 603 ആയി. 3,260 പേര്‍ക്ക് രോഗം ഭേദമായി. 17.48 ശതമാനമാണ് രാജ്യത്ത് രോഗം ഭേദമാകുന്നതിന്റെ നിരക്ക്.

രാജ്യത്ത് കൊറോണ വൈറസ് ബാധ ഏറ്റവും അധികമുള്ളത് മഹാരാഷ്ട്രയിലാണ്. 5,218 ആൾക്കാരിലാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്.232 പേരാണ് സംസ്ഥാനത്ത് ഇതുവരെ മരിച്ചത്. സംസ്ഥാനത്ത് കൊറോണ ഹോട്ട് സ്‌പോട്ടായി മാറിയിരിക്കുകയാണ് മുംബൈ. മഹാരാഷ്ട്രയില്‍ രോഗം പടര്‍ന്നു പിടിച്ചുകൊണ്ടിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.

ഇന്ന് രാജ്യത്തെ മിക്ക സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും പുതിയതായി കോവിഡ്-19 സ്ഥിരീകരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് കൊറോണ ഹോട്ട് സ്പോട്ടായി മാറിയിരിക്കുകയാണ് മുംബൈ. ഉത്തർപ്രദേശ് -153, ഗുജറാത്ത് – 112, തമിഴ്നാട്-76, ബിഹാർ- 13, കർണാടക-10, കേരളം-19 എന്നിങ്ങനെയാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്ത സംസ്ഥാനങ്ങൾ.