മാതാ അമൃതാനന്ദമയി ഏപ്രില്‍ 6 മുതല്‍ 8 വരെ സിംഗപ്പുരില്‍

0

സേവനത്തിന്‍റെ അമൂര്‍ത്ത സ്നേഹ ഭാവമായ മാതാ അമൃതാനന്ദമയി സിംഗപ്പുരില്‍ .2015 ഏപ്രില്‍ 6 മുതല്‍  8 വരെ ആണ്  അമ്മ സിംഗപ്പൂരില്‍ ഉണ്ടാവുക.

ലോകമെമ്പാടും മാനുഷിക മൂല്യങ്ങളില്‍ ഉണ്ടാകുന്ന കുറവ്, പരസ്പര വിശ്വാസത്തിലും മനുഷ്യ സ്നേഹത്തിലും വരുത്തുന്ന വലിയ വിള്ളല്‍ ഇവ, ലോകത്തിന്‍റെ നിലനില്‍പ്പിനും, മനുഷ്യ രാശിയുടെ സര്‍വ്വനാശം വരെ വരുത്തിയേക്കാവുന്ന ആപത്തിലേക്ക് വരെ വഴിവെക്കും എന്ന തിരിച്ചറിവില്‍ മനസ്സിന്‍റെ ശുദ്ധി നിലനിര്‍ത്തി സ്നേഹ ബന്ധങ്ങള്‍ക്ക് വിലനല്‍കാന്‍ ഓര്‍മ്മപ്പെടുത്തുകയാണ്  ആണ് അമ്മ സത്-സംഗങ്ങളില്‍ ചെയ്യുന്നത്. മനസ്സിന്‍റെ വ്യാകുലതകള്‍ക്ക് കടിഞ്ഞാന്‍ ഇട്ട് സമാധാനം പുലര്‍ത്തി ജീവിതം സന്തോഷം ഉള്ളതാക്കുവാന്‍ അമ്മ പഠിപ്പിക്കുന്നു. ലോകമെമ്പാടും ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് അമ്മ വിവിധ പരിപാടികള്‍ സംഘടിപ്പിക്കുകയും  സാമ്പത്തിക സഹായം നല്‍കുകയും ചെയ്യുന്നു.

സിംഗപ്പൂരിലെ മരീന ബേ സാന്‍റ്സ് ഹോട്ടലിലെ ഹാള്‍ ഇ ( MARINA BAY SANDS – HALL E )  ബേസ്മെന്റ് എക്സ്പോ & കണ്‍വെന്‍ഷന്‍ സെന്‍റെറില്‍ ആണ് പരിപാടി നടക്കുക. പരിപാടിയിലേക്ക് പ്രവേശനം സൗജന്യമായിരിക്കും. അമ്മയുടെ ആത്മീയ പ്രഭാഷണം, ധ്യാനം, ഭജന്‍ ഇവയും അമ്മയുടെ ദര്‍ശനവും ആണ് പരിപാടിയുടെ ഉള്ളടക്കം.

ഏപ്രില്‍ 6   രാവിലെ 11 നു പരിപാടി ആരംഭിക്കും. ദര്‍ശനം സൗജന്യ ടോക്കണ്‍ അടിസ്ഥാനത്തില്‍ ആയിരിക്കും. ഇവ മുന്‍ഗണനാ ക്രമത്തില്‍ ഒരു മണിക്കൂര്‍ മുന്‍പ്  മുതല്‍ നല്‍കി തുടങ്ങും.
ചൊവ്വ ഏപ്രില്‍ 7 നും 8 നും രാവിലെയും വൈകിട്ടും രണ്ടു നേരം പ്രോഗ്രാം ഉണ്ടായിരിക്കും. രാവിലെ 10 നും വൈകിട്ട് 7.30 നും ആയിരിക്കും സമയക്രമം. ബുധന്‍ ആഴ്ച 7.00 മണിക്ക് ദേവീ ഭാവ ദര്‍ശനം ഉണ്ടായിരിക്കും.

അമ്മയുടെ ലോക പര്യടനത്തിന്‍റെ ഭാഗമായ പരിപാടി ഒരു വലിയ ജനപങ്കാളിത്തത്തില്‍ വിജയമാക്കി തീര്‍ക്കാന്‍ സിംഗപ്പൂര്‍ അമൃതേശ്വരി സോസൈറ്റി വിപുലമായ ഒരിക്കങ്ങള്‍ ആണ് നടത്തുന്നത്. മലേഷ്യ, ഇന്തോനേഷ്യ, എന്നിവിടങ്ങളില്‍ നിന്നും ഭക്തര്‍ പരിപാടിയില്‍ പങ്കെടുക്കും. സിംഗപ്പൂരില്‍ നിന്നും  വിവിധ സേവന സന്നദ്ധ പരിപാടികള്‍ക്ക് തുടക്കം കുറിക്കും.