![1644468704-0446](https://i0.wp.com/www.pravasiexpress.com/wp-content/uploads/2022/02/1644468704-0446.jpg?resize=600%2C337&ssl=1)
മോഹൻലാൽ നായകനായി എത്തുന്ന ‘ആറാട്ട്’ ചിത്രത്തിന്റെ ബുക്കിങ് ആരംഭിച്ചു. ആദ്യ ദിനം തന്നെ മികച്ച പ്രതികരണങ്ങളാണു തിയറ്ററുകളിൽ നിന്നും ലഭിക്കുന്നത്. ഫെബ്രുവരി 18ന് ‘ആറാട്ട്’ പ്രദർശനത്തിനെത്തും.
ചിത്രത്തിന്റെ ട്രെയിലർ പ്രേക്ഷകപ്രീതി പിടിച്ചുപറ്റിയതാണ്. നെയ്യാറ്റിൻകര ഗോപൻ എന്ന കഥാപാത്രമായാണ് ‘ആറാട്ടി’ൽ മോഹൻലാൽ എത്തുന്നത്. കോമഡിക്കു പ്രാധാന്യം നൽകി ഒരുക്കുന്ന സിനിമയിൽ മികച്ച ആക്‌ഷൻ രംഗങ്ങളുമുണ്ട്.
ബി.ഉണ്ണിക്കൃഷ്ണൻ സംവിധാനം ചെയ്യുന്ന ‘ആറാട്ടി’ന്റെ രചന നിർവഹിക്കുന്നത് ഉദയകൃഷ്ണ. ശ്രദ്ധ ശ്രീനാഥാണു നായിക. നെടുമുടി വേണു, സായ്കുമാർ, സിദ്ദിഖ്, വിജയരാഘവൻ, ജോണി ആന്റണി, ഇന്ദ്രൻസ്, രാഘവൻ, നന്ദു, ബിജു പപ്പൻ, ഷീല, സ്വാസിക, മാളവിക, രചന നാരായണൻകുട്ടി തുടങ്ങിയവരാണു മറ്റു താരങ്ങൾ.