അഭിനന്ദൻ വർദ്ധമാനെ പരിഹസിക്കുന്ന ലോകകപ്പ് പരസ്യവുമായി പാക്ക് ചാനൽ

0

മുംബൈ: ഇന്ത്യൻ വിങ് കമാൻഡർ അഭിനന്ദൻ വർദ്ധമാനെ പരിഹസിക്കുന്ന പരസ്യവുമായി പാക്കിസ്ഥാൻ ടെലിവിഷൻ രംഗത്ത്. ലോകകപ്പ്​ ക്രിക്കറ്റ്​ സംപ്രേഷണം ചെയ്യുന്ന ജാസ്​ ടി.വിയുടേതാണ് ഇന്ത്യ-പാകിസ്​താൻ കളിയെ കുറിച്ചുള്ള​ പരസ്യം.

ഇന്ത്യൻ വ്യോമാതിർത്തി മറി കടന്ന പാക്​ വിമാനത്തെ തുരത്തുന്നതിനിടെ പാകിസ്​താൻെറ പിടിയിലകപ്പെട്ട അഭിനന്ദൻ പാക്​ സൈന്യത്തോട്​ ധീരമായി നടത്തിയ പ്രതികരണങ്ങളെ വികലമായി ചിത്രീകരിച്ചുകൊണ്ടാണ്​​ പരസ്യം​.

33 സെക്കന്‍റ് ദൈർഘ്യമുള്ള പരസ്യം ഇപ്പോൾ വിവാദ മായിക്കൊണ്ടിരിക്കയാണ്. ഇന്ത്യ–പാക്ക് ക്രിക്കറ്റ് പോരാട്ടങ്ങളുടെ സമയത്ത് പരസ്പരം കളിയാക്കുന്ന വിഡിയോകൾ ചാനലുകളിൽ പതിവാണെങ്കിലും ഇത്തവണ തീരെ നിലവാരമില്ലെന്നാണ് വിമർശനം.

ഇന്ത്യൻ വ്യോമാതിർത്തി ലംഘിച്ച പാക്ക് പോർവിമാനത്തെ തുരത്തുന്നതിനിടെ പാക്കിസ്ഥാന്‍റെ പിടിയിലായ അഭിനന്ദൻ വർദ്ധമാന്റെ പ്രത്യേക രീതിയിലുള്ള മീശയുൾപ്പെടെ രൂപത്തെ അനുകരിച്ച നടനാണ്​ പരസ്യത്തിലുള്ളത്​.

പിടിയിലായ സമയത്ത്​ അഭിനന്ദൻ പാക്​ സൈനികർക്ക്​ നൽകിയ മറുപടിയും അവർക്കൊപ്പം ചായ കുടിക്കുന്ന ദൃശ്യങ്ങളും പാകിസ്​താൻ പുറത്തു വിട്ടിരുന്നു. ഈ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വലിയ തോതിൽ പ്രചാരം ലഭിക്കുകയും ചെയ്​തിരുന്നു.

രാജ്യത്തിൻെറ രഹസ്യ വിവരങ്ങളെ കുറിച്ച്​ ചോദിക്കുമ്പോൾ ‘ക്ഷമിക്കണം, അതേക്കുറിച്ച്​ നിങ്ങളോട്​ വെളിപ്പെടുത്താനാകില്ല’ എന്ന്​ അദ്ദേഹം നൽകിയ ധീരമായ മറുപടിയെ പരിഹാസ പൂർവമാണ്​ പരസ്യത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്​.

അഭിനന്ദനെ ചോദ്യം ചെയ്തെങ്കിലും പാക്കിസ്ഥാൻ സൈന്യത്തിന് ഔദ്യോഗിക രഹസ്യങ്ങൾ വെളിപ്പെടുത്താൻ അദ്ദേഹം തയാറായിരുന്നില്ല. ‘ക്ഷമിക്കണം,നിങ്ങളോടു വെളിപ്പെടുത്താൻ എനിക്കാകില്ല’ എന്നാണ് പല ചോദ്യങ്ങൾക്കും അഭിനന്ദൻ അന്ന് നൽകിയ ഉത്തരം. ഇത് സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.

അഭിനന്ദന്‍റെ ഈ മറുപടിയെ അനുകരിച്ചാണ് പാക്ക് ടിവി ചാനലിന്‍റെ പരസ്യവും ചിത്രീകരിച്ചിരിക്കുന്നത്. അഭിനന്ദൻ വർധമാന്‍റെ മീശ ഉൾപ്പെടെയുള്ള രൂപ സാദൃശ്യമുള്ള ഒരാളാണ് പരസ്യത്തിൽ പ്രത്യക്ഷപ്പെടുന്നത്.

ഇയാളോട് ഇന്ത്യയുടെ പ്ലേയിങ് ഇലവനെക്കുറിച്ചും ടോസ് കിട്ടിയാൽ ടീം സ്വീകരിക്കാൻ പോകുന്ന തന്ത്രങ്ങളെക്കുറിച്ചും ദൃശ്യത്തിലില്ലാത്ത ഒരാൾ ചോദിക്കുന്നു. എല്ലാ ചോദ്യങ്ങൾക്കും ‘ക്ഷമിക്കണം, ഇതേക്കുറിച്ച് നിങ്ങളോടു വെളിപ്പെടുത്താൻ എനിക്കാകില്ല’ എന്ന അഭിനന്ദൻന്‍റെ പ്രശസ്തമായ മറുപടിയെത്തുന്നു. അവസാനം ചായ എങ്ങനെയുണ്ടെന്ന ചോദ്യവുമുണ്ട്. കൊള്ളം എന്ന മറുപടിക്കു പിന്നാലെ ഇയാളെ പോകാൻ അനുവദിക്കുന്നു,

രക്ഷപ്പെട്ട ആശ്വാസത്തിൽ പുറത്തേക്കു നീങ്ങുന്ന ഇയാളെ പിടിച്ചുനിർത്തി ചായക്കപ്പ് തിരികെ വാങ്ങുന്നു. തൊട്ടുപിന്നാലെ, കപ്പ് നമുക്കു നേടാം എന്ന ഹാഷ് ടാഗ് എത്തുന്നതോടെയാണ് അഭിനന്ദനെ അപമാനിക്കുന്ന പരസ്യം അവസാനിക്കുന്നത്.