റോഡ് മുറിച്ചുകടക്കുന്നതിനിടെ സ്വകാര്യബസ്സിടിച്ച് വീട്ടമ്മ മരിച്ചു

0

കോട്ടയം: റോഡ് മുറിച്ചുകിടക്കുന്നതിനിടെ സ്വകാര്യ ബസ്സിടിച്ച് വീട്ടമ്മ മരിച്ചു. കോട്ടയം കിടങ്ങൂര്‍ സ്വദേശി ഓമന (66) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ കിടങ്ങൂര്‍ ജംഗ്ഷനിലാണ് അപകടം.

മൃതദേഹം സ്വകാര്യ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. കിടങ്ങൂര്‍ പഞ്ചായത്തിലെ മുന്‍ സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ആയിരുന്നു ഓമന.