അമ്പലവയല്‍ ആസിഡ് ആക്രമണം; പരിക്കേറ്റ യുവതി മരിച്ചു

0

വയനാട് അമ്പലവയലിൽ ആസിഡ് ആക്രമണത്തിന് ഇരയായ യുവതി മരിച്ചു. അമ്പലവയൽ സ്വദേശി നിജിതയാണ് മരിച്ചത്. ഈ മാസം 15നാണ് ഭർത്താവ് സനൽകുമാർ നിജിതയുടെ ദേഹത്ത് ആസിഡ് ഒഴിച്ചത്. ആസിഡ് അക്രമണത്തില്‍ ഇവര്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വച്ചായിരുന്നു അന്ത്യം. നിജിതയുടെ മകൾ അളകനന്ദയും പരിക്കേറ്റ് ചികിത്സയിലാണ്.

കഴിഞ്ഞ ശനിയാഴ്ച ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം നടന്നത്. ഇരിട്ടി സ്വദേശിനിയായ ഭര്‍ത്താവുമായി അകന്ന് കഴിയുകയായിരുന്ന യുവതി പിന്നീട് അമ്പലവയലില്‍ എത്തിയ ഇവിടെ പലചരക്ക് കട നടത്തുകയായിരുന്നു. ഇവിടെ വെച്ചാണ് ആക്രമണം നടന്നത്. നാട്ടുകാരാണ് ഇവരെ പെരിക്കേറ്റ നിലയില്‍ കണ്ടത്. അപ്പോഴേക്കും സനല്‍ ബൈക്കില്‍ രക്ഷപെട്ടിരുന്നു.

തുടർന്ന് ഗുരുതരമായി പരിക്കേറ്റ ലിജിതയെയും മകളെയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതിനിടെ ആക്രമണത്തിന് ശേഷം രക്ഷപ്പെട്ട സനലിനായുള്ള അന്വേഷണത്തില്‍ ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മുഖവും തലയും ട്രെയിൻ ഇടിച്ച് പൂർണമായും വികൃതമായ നിലയിലായിരുന്നു മൃതദേഹം. എറണാകുളത്തെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണ് സനൽ.