മണി ഹയിസ്റ്റ് അഞ്ചാം സീസണ്‍ റിലീസ് പ്രഖ്യാപിച്ചു; വൈറലായി ടീസർ

0

ലോകമെമ്പാടും നിരവധി ആരാധകരുള്ള സ്പാനിഷ് വെബ് സീരീസ് മണി ഹയിസ്റ്റ് അഞ്ചാം സീസണ്‍ റിലീസ് പ്രഖ്യാപിച്ചു. നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്ത ജനപ്രിയ വെബ് സീരീസിന് ഇന്ത്യയിൽ മാത്രം നിരവധി ആരാധകരാണുള്ളത്.

ആദ്യ വോള്യം സെപ്തംബര്‍ 3 നും രണ്ടാം വോള്യം ഡിസംബര്‍ 3 നും റിലീസ് ചെയ്യും. റിലീസ് പ്രഖ്യാപനത്തോടൊപ്പം ഒരു ടീസറും അണിയറ പ്രവര്‍ത്തകര്‍ പുറത്തിറക്കി. അലെക്‌സ് പിനയാണ് സംവിധാനം ചെയ്യുന്നത്.

പത്ത് എപ്പിസോസുകളിലായി ഒരുക്കുന്ന അഞ്ചാം സീസണോടെ മണി ഹയിസ്റ്റിന്‌ അവസാനമാകും. സീരീസിലെ ഏറ്റവും സംഘര്‍ഭരിതമവും ചെലവേറിയതുമായ എപ്പിസോഡുകളാണ് പ്രേക്ഷകരെ കാത്തിരിക്കുന്നതെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.

2017-ലാണ് മണി ഹയിസ്റ്റ് സംപ്രേഷണം ആരംഭിക്കുന്നത്. സ്പാനിഷ് ഭാഷയില്‍ ഒരുക്കിയ ഈ സീരീസ് ‘ലാ കാസ ഡി പാപ്പല്‍’ എന്ന പേരില്‍ ആന്റിന 3 എന്ന സ്പാനിഷ് ടെലിവി ഷന്‍ നെറ്റ്വര്‍ക്കിലൂടെയാണ് ആദ്യമായി പുറത്തിറങ്ങിയത്. 5 എപ്പിസോഡുകളായി പുറത്തിറങ്ങിയ സീരിസ് സ്‌പെയ്‌നില്‍ വന്‍ പരാജയമായിരുന്നു. അതിനാല്‍ ഇതിനൊരു തുടര്‍ഭാഗം എന്നത് അണിയറപ്രവര്‍ത്തകര്‍ ചിന്തിച്ചിരുന്നില്ല. എന്നാല്‍ നെറ്റ്ഫ്ളിക്‌സ് സീരിസ് ഏറ്റെടുത്ത് ഇംഗ്ലീഷില്‍ ഡബ്ബ് ചെയ്ത് മണി ഹയിസ്റ്റ് എന്ന പേരില്‍ പുറത്തിറക്കി. വൈകാതെ മണി ഹൈയ്സ്റ്റ് ലോകത്താകെ തരംഗമായി മാറി.