റജിസ്റ്റർ വിവാഹം ചെയ്ത് നടി അപൂര്‍വ ബോസ്; ചിത്രങ്ങൾ

0

മലര്‍വാടി ആട്‌സ് ക്ലബ്ബ്, പ്രണയം തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയായ നടി അപൂര്‍വ ബോസ് വിവാഹിതയായി. റജിസ്റ്റര്‍ വിവാഹം ആയിരുന്നു. വിവാഹ ചിത്രങ്ങള്‍ നടി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചതോടെയാണ് വാര്‍ത്ത പുറത്ത് വന്നത്. ധിമാന്‍ തലപത്രയാണ് വരന്‍. ‘‘നിയമപരമായി രണ്ട് പേരും പരസ്പരം കുടുങ്ങി’’ എന്ന രസകരമായ അടിക്കുറിപ്പോടെയാണ് റജിസ്റ്റര്‍ ചെയ്യുന്ന ചിത്രം പങ്കുവച്ചത്. വളരെ ചുരുങ്ങിയ ബന്ധുക്കളുടെ സാന്നിധ്യത്തിലായിരുന്നു വിവാഹം.

‘പത്മശ്രീ ഡോക്ടര്‍ സരോജ് കുമാര്‍’, ‘പൈസ പൈസ’, ‘പകിട’, ‘ഹേയ് ജൂഡ്’ തുടങ്ങിയ ചിത്രങ്ങളിലും അപൂര്‍വ വേഷമിട്ടിരുന്നു. അപൂര്‍വയുടെ അടുത്ത സുഹൃത്താണ് ധിമന്‍. സ്വിറ്റ്‌സര്‍ലന്‍ഡിലെ ജനീവയിലാണ് അപൂര്‍വ ഇപ്പോള്‍ താമസം. അവിടെ യൂനൈറ്റഡ് നേഷന്‍സ് എന്‍വിയോണ്‍മെന്റ് പ്രോഗ്രാം കമ്മ്യൂണിക്കേഷന്‍ കണ്‍സള്‍ട്ടന്റായി ജോലി ചെയ്യുകയാണ് അപൂര്‍വ.

ഇന്റര്‍നാഷനല്‍ ലോയില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയാണ് യുണൈറ്റഡ് നേഷന്‍സില്‍ നടി ജോലിക്കു പ്രവേശിച്ചത്.