നടി കാര്‍ത്തികയുടെ മകന്‍ വിവാഹിതനായി

0

പഴയകാല നായികമാരിലൊരാളായ കാര്‍ത്തികയുടെ മകന്‍ വിഷ്ണു വിവാഹിതനായി. പൂജയാണ് വധു. നടന്‍ വിനീതാണ് വധൂവരന്മാര്‍ക്ക് ഒപ്പമുള്ള ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചിട്ടുള്ളത്.

വിഷ്ണുവിന്റെയും പൂജയുടെ സ്വപ്‌ന വിവാഹത്തില്‍ പങ്കെടുത്തു. എന്റെ പ്രിയപ്പെട്ട സുഹൃത്തും സഹപ്രവര്‍ത്തകയുമായ കാര്‍ത്തിയുടെ മകന്റെ വിവാഹം. എന്നത്തെയും പോലെ കാര്‍ത്തികയെ കാണാന്‍ ആഢ്യത്വവും സൌന്ദര്യവുമുണ്ട്. പുതിയ ദമ്പതികള്‍ക്ക് എന്റെ പ്രാര്‍ഥന. നല്ല സദ്യ- വിനീത് കുറിച്ചു.

അടുത്ത ബന്ധുക്കളും സിനിമാരംഗത്തെ കാര്‍ത്തികയുടെ സുഹൃത്തുക്കളും വിവാഹത്തിനെത്തിയിരുന്നു. സുരേഷ് ഗോപി, ഭാര്യ രാധിക, മേനക സുരേഷ്, കാവാലം ശ്രീകുമാര്‍ തുടങ്ങിയവരും വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.

80കളിലെ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിരുന്നു കാര്‍ത്തിക. വിവാഹത്തിനുശേഷം അഭിനയ ജീവതത്തിൽ നിന്നും മാറിനിന്നെങ്കിലും കാര്‍ത്തിക ഇന്നും മലയാളികള്‍ക്ക് പ്രിയങ്കരിയാണ്. ഡോക്ടർ സുനിൽ കുമാറാണ് കാർത്തികയുടെ ഭർത്താവ്.

കരിയിലക്കാറ്റ് പോലെ , സന്മനസ്സുള്ളവര്‍ക്ക് സമാധാനം, ഗാന്ധി നഗര്‍ സെക്കന്‍ഡ് സ്ട്രീറ്റ്, നീയെത്ര ധന്യ, ജനുവരി ഒരു ഓര്‍മ്മ, ഉണ്ണികളേ ഒരു കഥ പറയാം, ഇടനാഴിയില്‍ ഒരു കാലൊച്ച, താളവട്ടം, കമൽഹാസന്റെ നായകൻ തുടങ്ങിയ ഇരുപതോളം ചിത്രങ്ങളില്‍ കാർത്തിക വേഷമിട്ടു.