കൊമ്പനാനയ്‌ക്കൊപ്പം സാക്ഷി അഗര്‍വാള്‍; വൈറലായി ഫോട്ടോ ഷൂട്ട്

0

ഒരു കൊമ്പനാനയ്‌ക്കൊപ്പം പോസ് ചെയ്തുകൊണ്ടുള്ള നടി സാക്ഷി അഗർവാളിന്റെ ഫോട്ടോ ഷൂട്ട് വൈറലാവുന്നു. ആനയെ തൊട്ടും തലോടിയും മുകളില്‍ കയറി ഇരുന്നും അല്പം വ്യത്യസ്തമാർന്ന രീതിയിൽ ബോൾഡ് ലുക്കിലാണ് സാക്ഷി ഫോട്ടോയ്ക്ക് പോസ് ചെയ്തിരിക്കുന്നത്. ചിത്രങ്ങള്‍ വളരെപെട്ടെന്ന് സോഷ്യല്‍മീഡിയയില്‍ വൈറലായി.

കലണ്ടറിലേക്കുള്ള ചിത്രങ്ങള്‍ക്കു വേണ്ടി ആലപ്പുഴയില്‍ വച്ചാണ് ഫോട്ടോഷൂട്ട് നടന്നത്. ‘രാജ’ എന്ന ആനയ്‌ക്കൊപ്പം നില്‍ക്കുമ്പോള്‍ അല്‍പം പേടി തോന്നിയെങ്കിലും കംഫര്‍ട്ടബിള്‍ ആയിരുന്നുവന്നും പുതിയൊരു അനുഭവമായിത്തോന്നിയെന്നും നടി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.