കണ്‍മണിയെ കാത്ത് ദിവ്യാ ഉണ്ണി; വളകാപ്പ് ചിത്രങ്ങൾ പങ്കുവച്ച് താരം

0

വീണ്ടും അമ്മയാകാനൊരുങ്ങുകയാണ് നടി ദിവ്യ ഉണ്ണി. തന്‍റെ വളകാപ്പ് ചടങ്ങിന്‍റെ ചിത്രങ്ങൾ പങ്കുവച്ചാണ് ദിവ്യ ഉണ്ണി ആരാധകരോട് സന്തോഷ വിവരം അറിയിച്ചത്. അമ്മയ്ക്കും മകൾക്കും ഭർത്താവിനുമൊപ്പമുള്ള ചിത്രങ്ങളാണ് ദിവ്യ പങ്കുവച്ചിരിക്കുന്നത്. താരത്തിന് ആശംസകള്‍ നേര്‍ന്ന് ആരാധകരും രംഗത്തെത്തി.

2018 ഫെബ്രുവരിയിലായിരുന്നു ദിവ്യ ഉണ്ണിയുടെ വിവാഹം. അമേരിക്കയിൽ എൻജിനീയറായ അരുൺ കുമാറാണ് ഭർത്താവ്. ദിവ്യ അമേരിക്കയിൽ നൃത്തവിദ്യാലയം നടത്തുകയാണ്. തിരുവനന്തപുരം സ്വദേശിയാണ് അരുണ്‍.

2017–ലാണ് ദിവ്യ അമേരിക്കന്‍ മലയാളിയുമായിട്ടുളള ആദ്യ വിവാഹബന്ധം വേര്‍പ്പെടുത്തിയത്. രണ്ടുമക്കളും ദിവ്യ ഉണ്ണിയോടൊപ്പമാണ്.