അഫ്ഗാനിസ്താനെതിരായ ആദ്യ ടി-20യിൽ വിരാട് കോലി കളിക്കില്ല

0

അഫ്ഗാനിസ്താനെതിരായ ആദ്യ ടി-20യിൽ ഇന്ത്യൻ താരം വിരാട് കോലി കളിക്കില്ല. നാളെ മൊഹാലിയിൽ നടക്കുന്ന മത്സരത്തിൽ നിന്ന് താരം വ്യക്തിപരമായ കാരണങ്ങളാൽ മാറിനിൽക്കുമെന്ന് ഇന്ത്യൻ പരിശീലകൻ രാഹുൽ ദ്രാവിഡ് അറിയിച്ചു. അഫ്ഗാനിസ്താൻ്റെ സ്റ്റാർ പ്ലയർ റാഷിദ് ഖാൻ പരമ്പരയിലെ ഒരു മത്സരത്തിലും കളിക്കില്ല.

കോലിയുടെ അഭാവത്തിൽ ശുഭ്മൻ ഗിൽ ആവും മൂന്നാം നമ്പറിൽ കളിക്കുക. കോലി തിരികെവരുമ്പോൾ യശസ്വി ജയ്സ്വാളിനു പകരം ഗിൽ ഇന്നിംഗ്സ് ഓപ്പൺ ചെയ്യാനാണ് സാധ്യത. കോലിയും രോഹിതും ചേർന്ന് ഇന്നിംഗ്സ് ഓപ്പൺ ചെയ്യാനുള്ള സാധ്യതയുമുണ്ട്. ജിതേഷ് ശർമ ടീമിലുണ്ടെങ്കിലും ദക്ഷിണാഫ്രിക്കയിൽ സെഞ്ചുറി നേടി തകർപ്പൻ ഫോമിലുള്ള മലയാളി താരം സഞ്ജു സാംസൺ തന്നെ വിക്കറ്റ് കീപ്പറായേക്കും.