അടുത്ത മമ്മൂട്ടി തന്നെ; ഇത് സന്തൂർ ഡാഡിയെന്ന് ആരാധകർ

0

കാണുന്നവരിലെല്ലാം തെല്ലൊരസൂയ ജനിപ്പിക്കുന്ന താരകുടുംബമാണ് കൃഷ്ണകുമാറും മക്കളും. നാലു പെൺമക്കളോടൊപ്പമുള്ള കൃഷ്ണകുമാറിനെ കണ്ടാൽ ഇവരുടെ അച്ഛനാവാനുള്ള പ്രായമൊക്കെയുണ്ടോ കൃഷ്ണകുമാറിനെന്ന് നാം ഒരു നിമിഷം സംശയിച്ചു നിന്നുപോകാറുണ്ട്. അച്ഛനെക്കൂടാതെ മക്കളും സിനിമാലോകത്തേക്ക് കാല്‍വച്ചിരിക്കുകയാണ്. അഹാന സിനിമാമേഖലയില്‍ തന്റേതായ സ്ഥാനം ഉറപ്പിച്ചുകഴിഞ്ഞതിനു പിന്നാലെ, മൂന്നാമത്തെ മകള്‍ ഇഷാനിയും മമ്മൂട്ടിചിത്രമായ വണ്ണിലൂടെ സിനിമയിലേക്കെത്തിക്കഴിഞ്ഞു.

മകള്‍ അഹാന പങ്കുവച്ച അച്ഛന്‍ കൃഷ്ണകുമാറിന്റെ പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. അച്ഛന്‍ എന്ന ക്യാപ്ഷനോടെയാണ് അഹാന ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. ‘ഇതാണ് സന്തൂര്‍ ഡാഡി,, മമ്മൂക്കയെ കടത്തിവെട്ടുമല്ലോ’ തുടങ്ങിയ നിരവധി രസകരമായ കമന്റുകളാണ് ആരാധകര്‍ ചിത്രത്തിന് നല്‍കിയിരിക്കുന്നത്.

1994ല്‍ കാശ്മീരത്തിലൂടെ അഭിനയത്തിലേക്കെത്തിയ കൃഷ്ണകുമാര്‍ സിനിമകള്‍ക്കൊപ്പം ടിവി സീരിയലുകളിലൂടെയും മലയാളികളുടെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. മലയാളത്തിലും തമിഴിലും ഇപ്പോഴും അഭിനയം തുടരുന്നു.