ലോകത്തിൽ തന്നെ ഇതാദ്യം; ആര്‍ട്ടിഫിഷല്‍ ഇൻറലിജന്‍സിനായി മന്ത്രി; ചരിത്രപരമായ തീരുമാനമായി യു.എ.ഇ

0

ചരിത്രപരമായ തീരുമാനമായി യു.എ.ഇ. ലോകത്തില്‍ തന്നെ ആദ്യമായി ആര്‍ട്ടിഫിഷല്‍ ഇന്‍റലിജന്‍സിനായി ഒരു മന്ത്രിയെതന്നെ യു.എ.ഇ നിയമിച്ചു.  സന്തോഷത്തിനായി വകുപ്പ് മന്ത്രിയെ നിയമിച്ച് യു.എ.ഇ സർക്കാർ കഴിഞ്ഞവർഷം ചരിത്രം ശ്രിഷ്ഠിച്ചിരുന്നു. അതെ സർക്കാർ തന്നെയാണ് വീണ്ടും ചരിത്രപരമായ മറ്റൊരു തീരുമാനവും ഇപ്പോൾ എടുത്തിരിക്കുന്നത്.27 വയസുകാരനായ ഒമര്‍ ബിന്‍ സുല്‍ത്താന്‍ അല്‍ ഒലാമയാണ് പുതിയ എഐ മന്ത്രി. യു.എ.ഇ ആര്‍ട്ടിഫിഷല്‍ ഇന്‍റലിജന്‍സ് പദ്ധതി 2031 പ്രഖ്യാപിച്ച് ദിവസങ്ങള്‍ക്ക് ഉള്ളിലാണ് ഇതിന്‍റെ വകുപ്പും മന്ത്രിയും യുഎഇ പ്രഖ്യാപിച്ചത് എന്നത് ശ്രദ്ധേയമാണ്.