സൈബര്‍ ആക്രമണ സാധ്യത; പൊതുയിടങ്ങളില്‍  വൈഫൈ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കുക

1

പൊതുയിടങ്ങളില്‍  വൈഫൈ ഉപയോഗപ്രദമാക്കുന്നവരാണ് മിക്കവാറും എല്ലാവരും. എന്നാല്‍ ജാഗ്രതൈ.  പൊതു വൈഫൈ ഇടങ്ങള്‍ സുരക്ഷാ വീഴ്ചയുടെ കാര്യത്തില്‍ കൂടുതല്‍ അപകടമാണെന്നാണ് ഏജന്‍സിയുടെ മുന്നറിയിപ്പ്.  പൊതുസ്ഥലങ്ങളില്‍ വൈഫൈ ഉപയോഗിക്കുന്നവര്‍ക്കാണ് കേന്ദ്ര സൈബര്‍ സുരക്ഷാ സംഘത്തിന്റെ മുന്നറിയിപ്പ്.

സൈബര്‍ ആക്രമണ സാധ്യത കൂടുതലായതിനാല്‍ ഉപയോക്താക്കള്‍ ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പുണ്ട്. ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീമാണ് (സിഇആര്‍ടി) മുന്നറിയിപ്പ് നല്‍കുന്നത്.  പൊതു വൈഫൈ ഇടങ്ങള്‍ സുരക്ഷാ വീഴ്ചയുടെ കാര്യത്തില്‍ കൂടുതല്‍ അപകടമാണെന്നാണ് ഏജന്‍സി കണ്ടെത്തിയിരിക്കുന്നത്. ഇത്തരം സുരക്ഷാ വീഴ്ചകള്‍ ഉപയോഗിച്ച് നടത്തുന്ന സൈബര്‍ ആക്രമണങ്ങള്‍ വഴി ഉപയോക്താവിന്റെ അതീവ സുരക്ഷാ വിവരങ്ങള്‍ ചോരാമെന്ന് സിഇആര്‍ടി പറയുന്നു. അതിനാല്‍ തന്നെ പൊതു വൈഫൈ ഉപയോഗിക്കുന്ന സമയത്ത് പാസ്വേഡുകള്‍, ചാറ്റ്, ക്രെഡിറ്റ്കാര്‍ഡ് നമ്പര്‍ ഉപയോഗിച്ചുള്ള ഇടപാടുകള്‍, ഇ-മെയില്‍ എന്നിവ ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്.

വിപിഎന്നും, വയറെഡ് നെറ്റ്വര്‍ക്കും ഉപയോഗിച്ച് നെറ്റ് എടുക്കുന്നതാണ് സുരക്ഷിതമെന്നും  സിഇആര്‍ടി പറയുന്നു. അതേ സമയം ആഗോള വ്യാപകമായി വൈഫൈ നെറ്റ്വര്‍ക്കുകളില്‍ കണ്ടെത്തിയ വന്‍ സുരക്ഷ വീഴ്ചയുടെ പാശ്ചാത്തലത്തില്‍ കൂടിയാണ് മുന്നറിയിപ്പ് എന്നാണ് റിപ്പോര്‍ട്ട്.