‘കബാലി’യെ വരവേല്‍ക്കാന്‍ എയര്‍ഏഷ്യയും

0

റിലീസ് തിയതി അടുക്കുംതോറും വാര്‍ത്തകളില്‍ കൂടുതല്‍ ഇടം നേടുകയാണ്‌ രജനി ചിത്രം കബാലി. ലോകമെങ്ങും ഉള്ള രജനി ആരാധകര്‍ കാത്തിരിക്കുന്ന ചിത്രത്തിന്റെ റിലീസ് ആകാശത്തു കൂടി ആഘോഷമാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ‘എയര്‍ ഏഷ്യയും'. ‘കബാലി’യുടെ റിലീസ് ദിനത്തില്‍ യാത്രക്കാര്‍ക്ക് പ്രത്യേക ഓഫറുകളുമായി രംഗത്തെത്തിയിരിക്കുകയാണ് എയര്‍ ഏഷ്യ .

ചിത്രത്തിന്റെ ഒഫിഷ്യല്‍ എയര്‍ലൈന്‍ പാര്‍ട്ട്‌നറായ ‘എയര്‍ ഏഷ്യ’യുടെ വിമാനത്തില്‍ റിലീസ് ദിനമായ ജൂലൈ 15ന് ബംഗളൂരുവില്‍ നിന്ന് ചെന്നൈയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്കാണ് ഓഫര്‍. ഓഫറുകള്‍ എന്തൊക്കെയാണെന്നോ ?‘കബാലി’ കാണാനുള്ള തീയേറ്റര്‍ ടിക്കറ്റ്, പ്രത്യേക മെനു ഉള്‍പ്പെടെയുള്ള  ഭക്ഷണം, റിട്ടേണ്‍ ടിക്കറ്റ്, ചിത്രത്തിന്റെ ഓഡിയോ സിഡി എന്നിവ എല്ലാം യാത്രക്കാര്‍ക്കായി ഒരുക്കിയാണ് എയര്‍ഏഷ്യ കബാലിയെ വരവേല്‍ക്കുന്നത് . രാവിലെ ആറ് മണിക്ക് ബംഗളൂരുവില്‍ നിന്ന് പുറപ്പെടുന്ന ഫ്‌ളൈറ്റ് ഏഴിന് ചെന്നൈയില്‍ എത്തും. യാത്രക്കാര്‍ക്ക് തീയേറ്ററിലേക്ക് വാഹനസൗകര്യവും ഒരുക്കിയിട്ടുണ്ട്. ഷോ കഴിഞ്ഞ് മൂന്നിന് ചെന്നൈയില്‍ നിന്നുള്ള ഫ്‌ളൈറ്റില്‍ ബംഗളൂരുവിലേക്ക് പോവുകയും ചെയ്യാം. 7860 രൂപയാണ് ഈ സ്‌പെഷ്യല്‍ പാക്കേജിന് നല്‍കേണ്ട തുക.