എൻജിനിൽ തീ; കോഴിക്കോട്ടേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം തിരിച്ചിറക്കി

0

അബുദാബി: അബുദാബിയിൽ നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം അടിയന്തരമായി തിരിച്ചിറക്കി. എൻജിനിൽ തീ പിടിച്ചതിനെ തുടർന്നാണ് വിമാനം തിരിച്ചിറക്കിയത്.

പുലർച്ചെ ഒരു മണിക്ക് അബുദാബിയിൽ നിന്ന് പുറപ്പെട്ട വിമാനം പുലർച്ചെ രണ്ടരയോടെ അബുദാബിയിൽ തന്നെ തിരിച്ചിറക്കുകയായിരുന്നു.

യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. വിമാനത്തിന്റെ ഒന്നാം നമ്പർ എൻജിനിലാണ് പറന്നുയർന്ന ഉടൻ തീ കണ്ടത്.