470 വിമാനങ്ങൾ വാങ്ങാൻ ഒരുങ്ങി എയർ ഇന്ത്യ!

0

ന്യൂ​​ഡ​​ല്‍ഹി: ലോ​​ക​​ത്തി​​ലെ ഏ​​റ്റ​​വും വ​​ലി​​യ യാ​​ത്രാ​​വി​​മാ​​നം വാ​​ങ്ങ​​ൽ ക​​രാ​​റി​​ൽ ഫ്ര​​ഞ്ച് ക​​മ്പ​​നി എ​​യ​​ർ​​ബ​​സും ടാ​​റ്റ ഗ്രൂ​​പ്പി​​ന്‍റെ എ​​യ​​ർ ഇ​​ന്ത്യ​​യും ഒ​​പ്പു​​വ​​ച്ചു . 250 എ​​യ​​ർ ബ​​സ് വി​​മാ​​ന​​ങ്ങ​​ള്‍ വാ​​ങ്ങാ​​നാ​​ണു ക​​രാ​​ർ. യു​​എ​​സി​​ലെ ബോ​​യി​​ങ് ക​​മ്പ​​നി​​യി​​ൽ നി​​ന്ന് എ​​യ​​ർ ഇ​​ന്ത്യ 220 വി​​മാ​​ന​​ങ്ങ​​ൾ കൂ​​ടി വാ​​ങ്ങു​​മെ​​ന്നും എ​​യ​​ർ ഇ​​ന്ത്യ പ്ര​​സ്താ​​വ​​ന​​യി​​ൽ അ​​റി​​യി​​ച്ചു.

എ​​യ​​ർ​​ബ​​സി​​ൽ നി​​ന്നു​​ള്ള ആ​​ദ്യ വി​​മാ​​നം ഈ ​​വ​​ർ​​ഷാ​​ന്ത്യ​​ത്തി​​ൽ എ​​യ​​ർ ഇ​​ന്ത്യ​​യ്ക്കു കൈ​​മാ​​റും. 2025ഓ​​ടെ വി​​മാ​​ന​​ങ്ങ​​ളി​​ൽ ഭൂ​​രി​​പ​​ക്ഷ​​വും കൈ​​മാ​​റു​​മെ​​ന്ന് എ​​യ​​ർ​​ബ​​സ് ഇ​​ന്ത്യ സി​​ഇ​​ഒ റെ​​മി മൈ​​ല്ലാ​​ർ​​ഡ് അ​​റി​​യി​​ച്ചു. ഇ​​ന്ന​​ലെ പ്ര​​ധാ​​ന​​മ​​ന്ത്രി ന​​രേ​​ന്ദ്ര മോ​​ദി​​യും ഫ്ര​​ഞ്ച് പ്ര​​സി​​ഡ​​ന്‍റ് ഇ​​മ്മാ​​നു​​വ​​ല്‍ മാ​​ക്രോ​​ണും ര​​ത്ത​​ൻ ടാ​​റ്റ​​യും അ​​ട​​ക്ക​​മു​​ള്ള​​വ​​ർ പ​​ങ്കെ​​ടു​​ത്ത വി​​ഡി​​യൊ കോ​​ണ്‍ഫ​​റ​​ന്‍സി​​ലാ​​യി​​രു​​ന്നു എ​​യ​​ർ​​ബ​​സ്- എ​​യ​​ര്‍ ഇ​​ന്ത്യ ക​​രാ​​ർ. 100 ബി​​ല്യ​​ൻ ഡോ​​ള​​റാ​​ണ് (ഏ​​താ​​ണ്ട് 8.3 ല​​ക്ഷം കോ​​ടി രൂ​​പ) ചെ​​ല​​വി​​ട്ടാ​​ണ് എ​​യ​​ർ​​ബ​​സ് എ350, ​​എ320 വി​​മാ​​ന​​ങ്ങ​​ൾ വാ​​ങ്ങു​​ക. വ്യോ​​മ​​യാ​​ന മ​​ന്ത്രി ജ്യോ​​തി​​രാ​​ദി​​ത്യ സി​​ന്ധ്യ, വ്യ​​വ​​സാ​​യ- വാ​​ണി​​ജ്യ​​മ​​ന്ത്രി പി​​യൂ​​ഷ് ഗോ​​യ​​ല്‍, ടാ​​റ്റാ സ​​ൺ​​സ് ഗ്രൂ​​പ്പ് ചെ​​യ​​ര്‍മാ​​ന്‍ എ​​ന്‍. ച​​ന്ദ്ര​​ശേ​​ഖ​​ര​​ൻ, എ​​യ​​ർ​​ബ​​സ് സി​​ഇ​​ഒ ഗ്വി​​ല്വാ​​മെ ഫോ​​റി എ​​ന്നി​​വ​​രും ച​​ട​​ങ്ങി​​ൽ പ​​ങ്കെ​​ടു​​ത്തു.

എ​​യ​​ര്‍ ബ​​സു​​മാ​​യി ഈ ​​മാ​​സം 10ന് ​​എ​​യ​​ർ ഇ​​ന്ത്യ ധാ​​ര​​ണ​​യി​​ലെ​​ത്തി​​യി​​രു​​ന്നു. അ​​ന്താ​​രാ​​ഷ്‌​​ട്ര, ആ​​ഭ്യ​​ന്ത​​ര മേ​​ഖ​​ല​​യി​​ൽ പു​​തി​​യ റൂ​​ട്ടു​​ക​​ളി​​ല​​ട​​ക്കം സ​​ര്‍വീ​​സു​​ക​​ള്‍ ആ​​രം​​ഭി​​ച്ച് പ്ര​​വ​​ര്‍ത്ത​​നം വി​​പു​​ലീ​​ക​​രി​​ക്കു​​ന്ന​​തി​​ന്‍റെ ഭാ​​ഗ​​മാ​​യാ​​ണ് ന​​ട​​പ​​ടി. ഇ​​ത്ര​​യേ​​റെ വി​​മാ​​ന​​ങ്ങ​​ൾ വ​​രി​​ക​​യും പ്ര​​മു​​ഖ ആ​​ഗോ​​ള ന​​ഗ​​ര​​ങ്ങ​​ളെ​​യെ​​ല്ലാം ബ​​ന്ധി​​പ്പി​​ക്കു​​ക​​യും ചെ​​യ്യു​​ന്ന​​തോ​​ടെ എ​​യ​​ർ ഇ​​ന്ത്യ ലോ​​ക​​ത്തി​​ലെ പ്ര​​മു​​ഖ വി​​മാ​​ന​​ക്ക​​മ്പ​​നി​​ക​​ളി​​ലൊ​​ന്നാ​​യി മാ​​റു​​മെ​​ന്നാ​​ണു ക​​രു​​തു​​ന്ന​​ത്. ക​​ഴി​​ഞ്ഞ വ​​ര്‍ഷം ജ​​നു​​വ​​രി​​യി​​ലാ​​ണ് ടാ​​റ്റ ഗ്രൂ​​പ്പ് കേ​​ന്ദ്ര സ​​ർ​​ക്കാ​​രി​​ൽ നി​​ന്ന് എ​​യ​​ര്‍ ഇ​​ന്ത്യ ഏ​​റ്റെ​​ടു​​ത്ത​​ത്.

ഇ​​ന്ത്യ​​യും ഫ്രാ​​ൻ​​സും ത​​മ്മി​​ലു​​ള്ള സൗ​​ഹൃ​​ദ​​ത്തി​​ലെ നാ​​ഴി​​ക​​ക്ക​​ല്ലാ​​ണു ക​​രാ​​റെ​​ന്ന് ഇ​​മ്മാ​​നു​​വ​​ൽ മാ​​ക്രോ​​ൺ പ​​റ​​ഞ്ഞു. വ്യോ​​മ​​യാ​​ന മേ​​ഖ​​ല​​യി​​ൽ ലോ​​ക​​ത്ത് മൂ​​ന്നാം സ്ഥാ​​ന​​ത്താ​​ണ് ഇ​​ന്ത്യ​​യെ​​ന്നും അ​​ടു​​ത്ത 15 വ​​ർ​​ഷ​​ത്തി​​ൽ രാ​​ജ്യ​​ത്ത് 2,500 വി​​മാ​​ന​​ങ്ങ​​ൾ ആ​​വ​​ശ്യ​​മാ​​ണെ​​ന്നും മോ​​ദി വ്യ​​ക്ത​​മാ​​ക്കി. “വ്യോ​​മ​​യാ​​ന രം​​ഗ​​ത്ത് പു​​തു​​ച​​രി​​ത്രം ര​​ചി​​ക്കാ​​നു​​ള്ള എ​​യ​​ർ ഇ​​ന്ത്യ​​യു​​ടെ ഉ​​ദ്യ​​മ​​ത്തി​​നു സ​​ഹാ​​യി​​ക്കു​​ക​​യെ​​ന്ന ച​​രി​​ത്ര നി​​മി​​ഷം” എ​​ന്നാ​​ണ് എ​​യ​​ർ​​ബ​​സ് സി​​ഇ​​ഒ ഗ്വി​​ല്വാ​​മെ ഫോ​​റി പ​​റ​​ഞ്ഞ​​ത്. അ​മെ​രി​ക്ക​യി​ലെ ബോ​യി​ങ് ക​മ്പ​നി​യു​മാ​യു​ള്ള എ​യ​ർ ഇ​ന്ത്യ​യു​ടെ വി​മാ​നം വാ​ങ്ങ​ൽ ക​രാ​ർ ച​രി​ത്ര​പ​ര​മെ​ന്ന് യു​എ​സ് പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​നും പ്ര​തി​ക​രി​ച്ചു.