സാംസങ് ഗ്യാലക്സി നോട്ട് 7 ഉള്ളവര്‍ എയര്‍ ഏഷ്യാ ഗ്രൂപ്പിന്‍റെ വിമാനങ്ങളില്‍ നിന്ന് പുറത്ത്!!

0

എയര്‍ ഏഷ്യാ വിമാനത്തില്‍ സാംസങ് ഗ്യാലക്സി നോട്ട് 7 ഫോണുകള്‍ നിരോധിച്ചു. ഇന്ന് അര്‍ദ്ധ രാത്രി മുതല്‍ നിരോധനം നിലവില്‍ വരും.

എയര്‍ ഏഷ്യാ ഗ്രൂപ്പിന്‍റെ എയര്‍ ഏഷ്യ ഇന്ത്യ, എയര്‍ ഏഷ്യ മലേഷ്യ, എയര്‍ ഏഷ്യ തായ് ലാന്‍റ്, എയര്‍ ഏഷ്യ ഇന്തോനേഷ്യ, എയര്‍ ഏഷ്യ ഫിലിപെന്‍സ്, മലേഷ്യ എയര്‍ ഏഷ്യ എക്സ്, തായ് എയര്‍ ഏഷ്യ എക്സ്, ഇന്തോന്യേ എയര്‍ എഷ്യ എക്സ് എന്നിവയാണ് സാസംഗ് ഗ്യാലക്സി നോട്ട് 7 നിരോധിച്ചിരിക്കുന്നത്.
ഇതിന്‍റെ ബാറ്ററി പൊട്ടിത്തെറിക്കുമെന്ന പരാതിയെ തുടര്‍ന്നാണ് നടപടി. ഇത് സംബന്ധിച്ച പത്ര കുറിപ്പ് എയര്‍ ഏഷ്യ ഇറക്കി കഴിഞ്ഞു. നിരോധനം ലംഘിക്കുന്നവരെ യാത്ര ചെയ്യാന്‍ അനുവദിക്കില്ലെന്നും പത്രകുറിപ്പില്‍ ഉണ്ട്.