എയര്‍ ഏഷ്യയുടെ A330 വലിയ വിമാനം കൊച്ചി സെക്റ്ററില്‍

0

കൊച്ചി :  യാത്രക്കാരുടെ വര്‍ധിച്ചുവരുന്ന ആവശ്യകതയും ,വിമാനത്തിന്‍റെ ലഭ്യതയുമനുസരിച്ച്‌ മലേഷ്യയില്‍ നിന്ന് കൊച്ചിയിലേക്ക് 375 സീറ്റുകളുള്ള വലിയ വിമാനവുമായി നവംബര്‍ മാസത്തില്‍ എയര്‍ ഏഷ്യ സര്‍വീസ് നടത്തുന്നു .തെക്ക് കിഴക്കന്‍ ഏഷ്യയില്‍ നിന്ന് കൊച്ചിയിലേക്ക് വലിയ വിമാനം ഉപയോഗിച്ചുള്ള പരീക്ഷണം ഇതാദ്യമാണ് .എക്കണോമി ക്ലാസുകള്‍ മാത്രമുള്ള A320 വിമാനത്തെ അപേക്ഷിച്ച് പ്രീമിയം വിഭാഗത്തിലുള്ള ഫ്ലാറ്റ് ബെഡ് സീറ്റുകള്‍ വലിയ വിമാനത്തില്‍ ലഭ്യമാണ് .ബിസിനസ്സ് ക്ലാസ്സ്‌ സീറ്റുകള്‍ക്ക് തുല്യമാണ് ഇത്തരത്തിലുള്ള സീറ്റുകള്‍ .

വൈകിട്ടുള്ള സരവീസിനാണ് വലിയ വിമാനം ഉപയോഗിക്കുന്നത് .രാവിലെയുള്ള സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തിയശേഷമാണ് വലിയ വിമാനം വൈകിട്ടുള്ള സര്‍വീസിന് ഉപയോഗിക്കുന്നത് .വളരെ കുറഞ്ഞ നിരക്കിലുള്ള ടിക്കറ്റുകള്‍ ഈ വിമാനത്തിന്‍റെ വരവോടെ എയര്‍ ഏഷ്യയ്ക്ക് നല്‍കുവാന്‍ സാധിക്കും .