സഞ്ജയ് ലീല ബന്‍സാലി ചിത്രത്തില്‍ നായികയായി അലിയ ഭട്ട്

0

സഞ്ജയ് ലീല ബന്‍സാലി ഒരുക്കുന്ന പുതിയ ചിത്രത്തില്‍ നായികയായി അലിയ ഭട്ട്. ‘ ഗങ്ങു ഭായ് കതൈവാടി’ എന്നു പേരിട്ടിരിക്കുന്ന ചിത്രം മുംബൈയിലെ കാമാത്തിപുരത്തെ ഒരു കാലത്ത് നിയന്ത്രിച്ചിരുന്ന ഗങ്ങു ബായി എന്ന സ്ത്രീയുടെ ജീവിതകഥയെ ആസ്പദമാക്കിയുള്ളതാണ്.

2020 ല്‍ ചിത്രം റിലീസ് ചെയ്യാനാണ് അണിയറപ്രവര്‍ത്തകര്‍ ഉദ്ദേശിക്കുന്നത്. മാധ്യമപ്രവര്‍ത്തകന്‍ ഹുസൈന്‍ സൈദി എഴുതിയ ‘മാഫിയ ക്വൂന്‍സ് ഓഫ് മുംബൈ’ എന്ന പുസ്തകത്തിലാണ് ഇതിനു മുമ്പ് ഗങ്ങു ബായി എന്ന സ്ത്രീയെ കുറിച്ച് പരാമർശിച്ചിട്ടുള്ളത്. ഇതിനെ ആസ്പദമാക്കിയാണ് സിനിമ.

തന്‌‍റെ ചെറുപത്തിൽ തന്നെ കാമാത്തിപുരത്തെത്തിപ്പെടുകയും ലൈംഗികത്തൊഴിലിലേക്ക് വലിച്ചിഴയ്ക്കപ്പെടുകയും ചെയ്ത ഗങ്ങു ബായി പിന്നീട് കാമാത്തിപുരത്തെ അടക്കിവാണ മാഫിയ ക്യൂനായി മാറുകയും ചെയ്തു. .മുംബൈ അധോലോകവുമായി അടുത്ത ബന്ധം വച്ച ഇവര്‍ ലൈംഗികത്തൊഴില്‍ ചെയ്യുമ്പോള്‍ തന്നെയും ചതിയില്‍പെട്ട് ഇവിടങ്ങളിലെത്തുന്ന പെണ്‍കുട്ടികളെ സഹായിക്കുകയും ചെയ്തിരുന്നു.

നേരത്തെ അലിയ ഭട്ടിനെയും സല്‍മാന്‍ ഖാനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ഇന്‍ഷാ അള്ളാ എന്ന സിനിമ സഞ്ജയ് ലീലാ ബന്‍സാലി സംവിധാനം ചെയ്യാനിരുന്നെങ്കിലും സല്‍മാന്‍ഖാനുമായുള്ള അഭിപ്രായ വ്യത്യാസത്താല്‍ ചിത്രം നടക്കാതെ പോകുകയായിരുന്നു.