മുകേഷ് അംബാനിയുടെ വാഹനശേഖരം കണ്ടു കണ്ണുതള്ളി മുംബൈ ഇന്ത്യൻസ് താരങ്ങൾ

0

ബിഗ് സ്‌ക്രീനിലെയും മിനിസ്ക്രീനിലെയും താരങ്ങൾ അവാർഡ് നിശകളിലും മാറ്റ് പരിപാടികളിമൊക്കെയായി ഒന്നിച്ചു പ്രത്യക്ഷപെടാറുണ്ട് എന്നാൽ റോഡിലെ താരങ്ങളെ ഒരുമിച്ച് കാണാൻ ചുരുക്കം സന്ദർഭങ്ങളെ
ഉണ്ടാകാറുള്ളൂ.

അതിസമ്പന്നർക്കു മാത്രം സ്വന്തമാക്കാൻ സാധിക്കുന്ന വാഹനങ്ങളെല്ലാം ഒരുമിച്ച് കാണാനാവുന്നത് തന്നെ അപൂർവവും, ഭാഗ്യവുമാണ്. ഇത്തരത്തിൽ റോഡിലെ താരങ്ങളെ ഒന്നിച്ചു കാണാനുള്ള അപൂർവ്വ ഭാഗ്യം ലഭിച്ചത് മുംബൈ ഇന്ത്യൻസ് ക്രിക്കറ്റ് ടീമംഗങ്ങൾക്കായിരുന്നു.

ഇവരെല്ലാം അംഗമായ ഐ പി എല്‍ ടീം മുംബൈ ഇന്ത്യന്‍സിന്‍റെ ഉടമ മുകേഷ് അംബാനിയുടെ കാര്‍ ഗാരേജ് സന്ദർശിക്കാനും ബെൻസ്, ബെന്റ്ലി, ബിഎംഡബ്ല്യു, ലാൻഡ്റോവർ, റോൾസ് റോയ്സ്, പോർഷെ തുടങ്ങിയ വാഹന ലോകത്തിലെ സൂപ്പർസ്റ്റാറുകളെല്ലാം ഒരു കുടക്കീഴില്‍ കാണാനും ടീം അംഗങ്ങൾക്ക് അവസരം ലഭിച്ചു.

ലോകത്തെ അതിസമ്പന്നരുടെ പട്ടികയില്‍ പതിമൂന്നാം സ്ഥാനത്തുള്ള മുകേഷ് അംബാനിയുടെ ഗാരേജിലെ കാറുകളുടെ ഒരുഭാഗം മാത്രം കണ്ടപ്പോള്‍ തന്നെ കളിക്കളത്തിലെ സൂപ്പര്‍താരങ്ങളുടെ കണ്ണ് തള്ളി.

അംബാനിയുടെ മുംബൈയിലെ വീട് ആന്‍റിലിയയുടെ പാർ‌ക്കിങ് സ്പെയ്സിലാണ് ഈ വാഹന സൂപ്പർതാരങ്ങളുടെ വിശ്രമം. വീടിന്റെ അണ്ടർ ഗ്രൗണ്ടിലാണ് വാഹനങ്ങളുടെ പാർക്കിംഗ്.“ക്രിക്കറ്റ് ഫീവർ: മുംബൈ ഇന്ത്യൻ” എന്ന വെബ് സീരിസിന്‍റെ ഭാഗമായായിരുന്നു താരങ്ങള്‍ അംബാനിയുടെ ഗാരേജിലെത്തിയത്.

ഏകദേശം 168 കാറുകൾക്ക് പാർക്ക് ചെയ്യാനുള്ള സൗകര്യമുണ്ട് ഇവിടെ. ബെന്റ്ലി ബെന്റഗൈ, ബെൻസ് ഇ ക്ലാസ്, ബെൻസ് ജി 63 എഎംജി, റേഞ്ച് റോവർ, റോൾസ് റോയ്സ് ഫാന്റം, പോർഷെ കയിൻ, ബിഎംഡബ്ല്യു ഐ8 തുടങ്ങി നിരവധി കാറുകൾ വിഡിയോയിൽ കാണാം.