കോഴിക്കോട്: കോഴിക്കോട് പുതുപ്പാടിയില്‍ ആംബുലന്‍സും ട്രാവലറും കൂട്ടിയിടിച്ച് ഏഴു പേര്‍ക്ക് പരിക്ക്. വയനാട്ടിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നും നവജാത ശിശുവുമായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് വരികയായിരുന്ന ആംബുലന്‍സാണ് അപടത്തില്‍പ്പെട്ടത്. ആംബുലന്‍സുമായി ഇടിച്ച ട്രാവലര്‍ നിയന്ത്രണം വിട്ട് സമീപത്തെ വൈദ്യുതി പോസ്റ്റിലും ഇടിച്ചു. കുഞ്ഞ് പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. പരുക്കേറ്റ അംബുലന്‍സ് ഡ്രൈവറെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. മറ്റുള്ളവരുടെ പരിക്കുകള്‍ സാരമുള്ളതല്ല. ദേശീയപാതയില്‍ പുതുപ്പാടി പഞ്ചായത്ത് ഓഫീസിന് മുന്നില്‍ രാവിലെ എട്ടു മണിയോടെയായിരുന്നു അപടകം. അപകടത്തില്‍ ആംബുലന്‍സിന്റെയും ട്രാവലറിന്റെയും മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു.
Latest Articles
പ്രവാസി എക്സ്പ്രസ് ഓണപ്പതിപ്പ് 2 0 2 4 പ്രസിദ്ധീകരിച്ചു
പ്രവാസി എക്സ്പ്രസ് ഓണപ്പതിപ്പ് 2 0 2 4 പ്രസിദ്ധീകരിച്ചു . മലയാളത്തിലെ പ്രശസ്തരായ എഴുത്തുകാരോടൊപ്പം നിരവധി പ്രവാസി എഴുത്തുകാരും ഓണപ്പതിപ്പിൽ അണി നിരക്കുന്നു .
Popular News
യെച്ചൂരിക്ക് വിട…: യാത്രയാക്കാൻ രാജ്യം, ഇന്ന് പൊതുദർശനം
ന്യൂഡല്‍ഹി: അന്തരിച്ച സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മൃതദേഹം ഇന്ന് ഡല്‍ഹി എകെജി ഭവനില്‍ പൊതുദര്‍ശനത്തിന് വെക്കും. നിലവില്‍ വസന്ത്കുഞ്ചിലെ യെച്ചൂരിയുടെ വസതിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം 11 മണിയോടെ...
Namaste Bharat 2024: A Grand Celebration of Indian Culture in Singapore from October 4th...
Get ready for the grand celebration of Indian culture, heritage, and modernity as Namaste Bharat 2024 takes center stage at the Suntec...
സീതാറാം യെച്ചൂരി അന്തരിച്ചു
സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ഡെല്‍ഹി എയിംസില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. 72 വയസായിരുന്നു.
സര്‍വേശ്വര സോമയാജി...
കൊച്ചിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം വൈകുന്നു; 10 മണിക്കൂറായിട്ടും പുറപ്പെട്ടില്ല
ഡൽഹി: എയർ ഇന്ത്യ എക്സ്പ്രസിൻ്റെ ഡൽഹി - കൊച്ചി വിമാനം വൈകുന്നു. 10 മണിക്കൂറായിട്ടും വിമാനം പുറപ്പെട്ടിട്ടില്ല. ഇന്നലെ രാത്രി 8.55 ന് പുറപ്പെടേണ്ട വിമാനമാണ് ഇതുവരെയും പുറപ്പെടാത്തത്. ഇതോടെ...
‘ഉറ്റ സുഹൃത്തിനെ നഷ്ടമായി, എന്നെ നന്നായറിഞ്ഞയാള്‍’; യെച്ചൂരിയുടെ വിയോഗത്തില്‍ ദുഃഖം രേഖപ്പെടുത്തി മമ്മൂട്ടി
സിപിഐഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ വിയോഗത്തില്‍ ദുഃഖം രേഖപ്പെടുത്തി നടന് മമ്മൂട്ടി. യെച്ചൂരി തന്റെ ദീര്‍ഘകാലത്തെ സുഹൃത്താണെന്ന് മമ്മൂട്ടി ഫേസ്ബുക്കില്‍ കുറിച്ചു. യെച്ചൂരിയുടെ വിയോഗം ഏറെ വേദനിപ്പിക്കുന്നതാണ്....