അമിതാഭ് ബച്ചന് കോവിഡ് സ്ഥിരീകരിച്ചു; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

0

മുംബൈ: ബോളിവുഡ് നടന്‍ അമിതാഭ് ബച്ചന് കൊറോണവൈറസ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ അമിതാഭ് ബച്ചന്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്‌. കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ശനിയാഴ്ച വൈകീട്ട് അദ്ദേഹത്തെ മുംബൈ നാനാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

‘എനിക്ക് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിരിക്കുകയാണ്. ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. കുടുംബവും സ്റ്റാഫ് അംഗങ്ങളും സ്രവ പരിശോധനയ്ക്ക് വിധേയരായിട്ടുണ്ട്. എല്ലാവരുടേയും ഫലം പുറത്തുവരാനുണ്ട്. എന്നോട് സമ്പർക്കം പുലർത്തിയവരെല്ലാം പരിശോധനയ്ക്ക് വിധേയരാകണം’- അമിതാഭ് ബച്ചൻ ട്വിറ്ററിൽ കുറിച്ചു.

താരങ്ങളുടെ കുടുംബാംഗങ്ങളുടെയും ജോലിക്കാരുടെയും സാംപിളുകൾ പരിശോധനയ്ക്ക് അയച്ചു. ഇരുവർക്കും ചെറിയ രോഗലക്ഷണങ്ങൾ മാത്രമാണ് ഉണ്ടായിരുന്നതെന്ന് അഭിഷേക് ബച്ചൻ ട്വിറ്ററിൽ കുറിച്ചു.