ആരാധകനൊപ്പം ഹെൽമെറ്റ് ധരിക്കാതെ ബൈക്ക് യാത്ര; അമിതാഭ് ബച്ചനെതിരെ കേസെടുത്ത് മുംബൈ പൊലീസ്

0

മുംബൈയിലെ ഗതാഗതക്കുരുക്കിൽ നിന്ന് രക്ഷപ്പെടാൻ ആരാധകന്റെ ബൈക്കിൽ കയറി ഷൂട്ടിങ് ലൊക്കേഷനിലെത്തിയ അമിതാഭ് ബച്ചനെതിരെ മുംബൈ പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസമാണ് ബോളിവുഡ് താരം അമിതാഭ് ബച്ചൻ ഇത് സംബന്ധിച്ച കാര്യം ട്വീറ്റ് ചെയ്തത്.

ആരെന്ന് പോലും അറിയാത്ത ആരാധകൻ നന്ദി പറഞ്ഞു കൊണ്ടായിരുന്നു ബച്ചന്റെ പോസ്റ്റ്. ദി ഇന്ത്യൻ എക്സ്പ്രസ് ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തത്.

നെറ്റിസൺസ് ഇതിനെ എതിർക്കുകയും മുംബൈ പൊലീസിനെ ടാഗ് ചെയ്ത് ചിത്രം പങ്കുവെയ്ക്കുകയുമായിരുന്നു. ‘ഞങ്ങൾ ഇത് ട്രാഫിക് ഡിപ്പാർട്ട്മെന്റിനെ അറിയിച്ചിട്ടുണ്ട്’, എന്നായിരുന്നു ‌ട്വീറ്റിനോട് പൊലീസ് പ്രതികരിച്ചത്. അതേസമയം, ബോളിവുഡ് താരം അനുഷ്ക ശ‍ർമ്മയും സമാനമായ നടപടി നേരിടുകയാണ്.