‘എന്റെ കുറുമ്പിക്ക് ചക്കര ഉമ്മ’; മകളുടെ പിറന്നാൾ ആഘോഷമാക്കി അമൃത സുരേഷ്

0

മകളുടെ പിറന്നാൾ ആഘോഷമാക്കി ഗായിക അമൃത സുരേഷ്. പാപ്പു എന്ന അവന്തികയുടെ 9ാം പിറന്നാളിന്ന്. മകൾ പിറന്നാള്‍ കേക്ക് മുറിക്കുന്നതിന്റെ വിഡിയോ അമൃത സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. പിറന്നാൾ ആശംസാഗാനം പാടിക്കൊണ്ട് അമൃതയും ചേർ‌ന്നാണ് അവന്തികയ്ക്കൊപ്പം കേക്ക് മുറിച്ചത്.

‘എന്റെ കുഞ്ഞിക്കുറുമ്പിക്ക് ഒരായിരം ചക്കര ഉമ്മ’ എന്നു കുറിച്ചുകൊണ്ടാണ് അമൃത സുരേഷ് പിറന്നാൾ ആഘോഷ വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. പാപ്പുവിന് കേക്ക് ഒരുപാട് ഇഷ്ടമാണെന്നും പിറന്നാൾ കേക്കിന്റെ പകുതിയോളം അവൾ തന്നെയാണ് കഴിച്ചതെന്നും അമൃത രസകരമായി കുറിച്ചു.

നിരവധി പേരാണ് പാപ്പുവിനു പിറന്നാൾ ആശംസകൾ നേർന്നു രംഗത്തെത്തിയത്. മകൾക്കൊപ്പമുള്ള ചിത്രങ്ങളും വിഡിയോകളും അമൃത സുരേഷ് പങ്കുവയ്ക്കാറുണ്ട്. അടുത്തിടെ ഓണാഘോഷത്തോടനുബന്ധിച്ച് അമൃത പോസ്റ്റ് ചെയ്ത ക്യൂട്ട് ചിത്രങ്ങൾ വൈറലായിരുന്നു.