ട്രാന്‍സ്‌ജെന്‍ഡര്‍ അനന്യയുടെ സുഹൃത്തിനെ മരിച്ച നിലയില്‍ കണ്ടെത്തി

0

കൊച്ചി: കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത ട്രാന്‍സ്‌ജെന്‍ഡര്‍ അനന്യയുടെ സുഹൃത്ത് ജിജുവിനെ വൈറ്റിലയിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം സ്വദേശിയാണ്.

അനന്യ മരിച്ച ദിവസം ജിജുവും ഫ്‌ളാറ്റിലുണ്ടായിരുന്നു. ജിജു പുറത്തുപോയ സമയത്താണ് അനന്യ തൂങ്ങിമരിക്കുന്നത്. സംഭവത്തിന് ശേഷം വൈറ്റിലയിലുളള സുഹൃത്തുക്കള്‍ക്കൊപ്പമാണ് ജിജു കഴിഞ്ഞിരുന്നത്.

സംഭവസ്ഥലത്ത് പോലീസ് എത്തിയിട്ടുണ്ട്. മൃതദേഹ പരിശോധന ഉള്‍പ്പടെയുളള നടപടികള്‍ പുരോഗമിക്കുകയാണ്. സംഭവത്തില്‍ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അനന്യയുടെ മരണത്തെ തുടര്‍ന്ന് വലിയ രീതിയിലുളള മാനസിക സംഘര്‍ഷത്തിലായിരുന്നു ജിജുവെവെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു.