അനിഖ സുരേന്ദ്രൻ ഇനി നായിക: വീഡിയോ

0

ബാലതാരമായി സിനിമയിലെത്തി തെന്നിന്ത്യ മുഴുവൻ ആരാധകരെ സ്വന്തമാക്കിയ അനിഖ സുരേന്ദ്രൻ നായികയാകുന്നു. ഓ മൈ ഡാർലിങ് എന്ന മലയാള ചിത്രത്തിലൂടെയാണ് നായികയായുള്ള അരങ്ങേറ്റം. ആൽഫ്രഡ്‌ ഡി. സാമുവൽ സംവിധാനം ചെയ്യുന്ന ചിത്രം ആഷ് ട്രീ വെഞ്ച്വേഴ്സിന്റെ ബാനറിൽ മനോജ് ശ്രീകണ്ഠ നിർമിക്കുന്നു. സിനിമയുടെ പൂജ ചടങ്ങിൽ അനിഖ, ലെന, സംവിധായകൻ ആൽഫ്രഡ് തുടങ്ങിയവർ പങ്കെടുത്തു.

മെൽവിൻ ജി. ബാബു, മുകേഷ്, ലെന, ജോണി ആന്റണി, മഞ്ജു പിള്ള, വിജയരാഘവൻ, ശ്രീകാന്ത് മുരളി, നന്ദു, ശ്യാമപ്രസാദ്, ഡെയ്ൻ ഡേവിസ്, ഫുക്രു, ഋതു, സോഹൻ സീനുലാൽ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ജിനീഷ് കെ. ജോയ് തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ വിജീഷ് പിള്ളയാണ് ക്രിയേറ്റീവ് ഡയറക്ടർ.

ചീഫ് അസോഷ്യേറ്റ് അജിത് വേലായുധൻ, മ്യൂസിക് ഷാൻ റഹ്‌മാൻ, ക്യാമറ അൻസാർ ഷാ, എഡിറ്റർ ലിജോ പോൾ, പ്രൊഡക്‌ഷൻ കൺട്രോളർ ഷിബു ജി. സുശീലൻ, ആർട്ട് എം. ബാവ, കോസ്റ്റ്യൂം സമീറ സനീഷ്, മേക്കപ്പ് റോണി വെള്ളത്തൂവൽ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ വിനോദ് എസ്, വരികൾ വിനായക് ശശികുമാർ, പിആർഓ ആതിര ദിൽജിത്, ഡിസൈൻ കൺസൾട്ടന്റ്സ് പോപ്കോൺ, പോസ്റ്റർ ഡിസൈൻ യെല്ലോ ടൂത്ത്സ്, സ്റ്റിൽസ് ബിജിത് ധർമ്മടം, അക്കൗണ്ട്സ് മാനേജർ ലൈജു ഏലന്തിക്കര.