ഇനി ഞങ്ങൾ മൂന്ന്: കുഞ്ഞതിഥിയെ വരവേൽക്കാനൊരുങ്ങി വിരാടും അനുഷ്‌കയും

0

കുഞ്ഞ് അതിഥിയെ വരവേൽക്കാൻ ഒരുങ്ങി അനുഷ്ക ശർമയും വിരാട് കോഹ്‌ലിയും. “അങ്ങനെ ഞങ്ങൾ മൂന്ന് പേരാവുന്നു. 2021-ൽ എത്തും” എന്ന കുറിപ്പോടെ അനുഷ്ക തന്നെയാണ് താൻ ​അമ്മയാകാൻ ഒരുങ്ങുന്ന സന്തോഷം ആരാധകരുമായി പങ്കുവച്ചത്. വിരാട് കോഹ്‌ലിക്കൊപ്പം കുഞ്ഞു വയറുമായി നിൽക്കുന്ന ചിത്രമാണ് അനുഷ്ക പോസ്റ്റ് ചെയ്തിരിക്കുന്നത്.

2017 ഡിസംബർ 11-നാണ് ഇരുവരും വിവാഹിതരായത്. തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ ചിത്രങ്ങൾ പങ്കുവച്ചാണ് വിവാഹിതരായ കാര്യം താരദമ്പതികൾ പരസ്യമാക്കിയത്.ഇറ്റലിയിൽവെച്ച് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമറിഞ്ഞ രഹസ്യവിവാഹമായിരുന്നു അത്. മൂന്നാം വിവാഹവാർഷികം ആഘോഷിക്കാനുള്ള തയ്യാറെടുപ്പിനിടെയാണ് കുഞ്ഞതിഥി എത്തുന്നത്.