ഹോട്ട്’ ചിത്രം ആവശ്യപ്പെട്ടു; ചോദിച്ച ചിത്രം തന്നെ നൽകി നടി അനുശ്രീ; വൈറൽ

0

സമൂഹമാധ്യമങ്ങളില്‍ ആരാധകരുമായി ഏറ്റവുമധികം സംവദിക്കാറുള്ള നടിയാണ് അനുശ്രീ. ഇടയ്ക്കിടെ ഫേസ്ബുക്കിലും ഇന്‍സ്റ്റാഗ്രാമിലും എത്തി നടി ലൈവായി ആരാധകരുമായി സംസാരിക്കാറുണ്ട്. ഇപ്പോഴിതാ ഏറ്റവും ഒടുവിൽ നടന്ന ചോദ്യോത്തര വേളയിൽ അശ്ലീല കമന്റുമായി എത്തിയ ആൾക്ക് അനുശ്രീ നൽകിയ കലക്കൻ മറുപടിയാണ് വൈറലായിക്കൊണ്ടിരിക്കുന്നത്.

നടിയുടെ ഹോട്ട് ചിത്രമാണ് ഒരാൾ ചോദിച്ചിരിക്കുന്നത്. എന്നാൽ ആളെ നിരാശനാക്കാതെ ചേരുന്ന ഒരു ചിത്രം അനുശ്രീ അയാൾക്ക് അയച്ചുകൊടുത്തിട്ടുണ്ട്. ഹോട്ട് എന്നാൽ മലയാളത്തിൽ ചൂടൻ എന്നർത്ഥം. അത്തരത്തിൽ ശരിക്കും ഒരു ചൂടൻ ചിത്രം തന്നെ പോസ്റ്റ് ചെയ്യുകയും ചെയ്തു. കാസറോളിനുള്ളിൽ ആവി പറക്കുന്ന ചൂട് ദോശ അടുക്കി വച്ചിരിക്കുന്ന ചിത്രമാണ് അനുശ്രീ ‘ചൂടൻ’ ചിത്രമായി ആരാധകന് നൽകിയത്.

ഇത് കൂടാതെ നിരവധി ചോദ്യങ്ങൾ ആരാധകരുടെ ഭാഗത്തുനിന്നും ഉണ്ടായിരുന്നു. അറേഞ്ച്ഡ് വെഡ്ഡിങിനേക്കാൾ പ്രണയവിവാഹമാണ് ഇഷ്ടമെന്നും നടി തുറന്നുപറഞ്ഞു. ഇൻഡസ്ട്രിയിലെ ഏറ്റവും അടുത്ത സുഹൃത്തുക്കളുടെ പേര് ചോദിച്ചപ്പോൾ സ്വാസിക, ശിബ്‌ല എന്നിവരുടെപേരാണ് അനുശ്രീ പറഞ്ഞത്.

ഉയരം 170 എന്നും ശരീരഭാരം 55 കിലോ ആണെന്നും നടി പറയുകയുണ്ടായി. സിനിമയ്ക്ക് ആവശ്യമെങ്കില്‍ ലിപ്‌ലോക്ക് രംഗങ്ങൾ ചെയ്യുമോ എന്ന ചോദ്യത്തിന് ചെയ്യും എന്നായിരുന്നു അനുശ്രീയുടെ മറുപടി.