ലോകകപ്പ് അർജന്റീനയ്ക്ക്:വാമോസ് മെസി…

0

കാ​ലം കാ​ത്തി​രു​ന്ന​ത് മി​ശി​ഹ​യു​ടെ അ​വ​താ​ര​പൂ​ർ​ത്തി​ക്കു വേ​ണ്ടി​ത്ത​ന്നെ. ഇത് മറഡോണയ്‌ക്കുള്ള അര്‍ജന്‍റീനയുടെ കനകമുത്തം. അവന്‍റെ പിന്‍ഗാമിയായി മെസിയുടെ കിരീടധാരണം.

സാ​ക്ഷാ​ൽ ല​യ​ണ​ൽ മെ​സി ലോ​ക കി​രീ​ട​വു​മാ​യി ഇ​തി​ഹാ​സ​ങ്ങ​ളു​ടെ ഗ​ണ​ത്തി​ലേ​ക്ക് ഉ​യ​ർ​ത്ത​പ്പെ​ട്ടു. അ​ർ​ജ​ന്‍റീ​ന​യു​ടെ ലോ​ക​ക​പ്പ് പെ​രു​മ​ക​ളു​ടെ അ​വ​താ​ർ മൂ​ന്നാം ഭാ​ഗം. അ​ർ​ജ​ന്‍റീ​ന​യ്ക്ക് മൂ​ന്നാം ലോ​ക കി​രീ​ടം. അ​ടി​യും തി​രി​ച്ച​ടി​യും ക​ണ്ട തു​ല്യ ശ​ക്തി​ക​ളു​ടെ പോ​രാ​ട്ട​ത്തി​ൽ വി​ധി നി​ർ​ണ​യി​ച്ച​ത് പെ​ന​ൽ​റ്റി ഷൂ​ട്ടൗ​ട്ടി​ൽ.

1986 നു ​ശേ​ഷം ആ​ദ്യ​മാ​യാ​ണ് അ​ർ​ജ​ന്‍റീ​ന ലോ​ക​ക​പ്പി​ൽ മു​ത്ത​മി​ടു​ന്ന​ത്. ഇ​തോ​ടെ പെ​ലെ​യ്ക്കും മാ​റ​ഡോ​ണ​യ്ക്കും സാ​ധി​ച്ച ലോ​ക​കി​രീ​ടം എ​ന്ന ആ​ട​യാ​ഭ​ര​ണം മെ​സി​യും അ​ണി​ഞ്ഞി​രി​ക്കു​ന്നു.

ആ​ദ്യ പ​കു​തി​യി​ൽ അ​ർ​ജ​ന്‍റീ​ന 2-0ന് ​മു​ന്നി​ൽ. ര​ണ്ടാം പ​കു​തി​യി​ൽ ഫ്രാ​ൻ​സ് ര​ണ്ടു ഗോ​ൾ തി​രി​ച്ച​ടി​ച്ച​തോ​ടെ റെ​ഗു​ല​ർ സ​മ​യ​ത്ത് മ​ത്സ​രം 2-2ന് ​അ​വ​സാ​നി​ക്കു​ന്നു. എ​ക്സ്ട്രാ ടൈ​മി​ന്‍റെ ര​ണ്ടാം പ​കു​തി​യി​ൽ അ​ർ​ജ​ന്‍റീ​ന​യ്ക്ക് വീ​ണ്ടും ഗോ​ൾ. പി​ന്നാ​ലെ ഫ്രാ​ൻ​സി​ന്‍റെ തി​രി​ച്ച​ടി വീ​ണ്ടും. ഇ​തോ​ടെ മ​ത്സ​രം ഷൂ​ട്ടൗ​ട്ടി​ലേ​ക്ക്. ഫ്രാ​ൻ​സി​ന്‍റെ ര​ണ്ടു ഷോ​ട്ടു​ക​ൾ ത​ടു​ത്തി​ട്ട അ​ർ​ജ​ന്‍റൈ​ൻ ഗോ​ളി എ​മി​ലി​യാ​നോ മാ​ർ​ട്ടി​ന് വീ​ണ്ടും വീ​ര​നാ​യ​ക​ൻ. അ​ർ​ജ​ന്‍റീ​ന​യ്ക്കാ​യി കി​ക്കെ​ടു​ത്ത നാ​ലു പേ​രും ല​ക്ഷ്യം ക​ണ്ടു.

അ​ഞ്ചാം ലോ​ക​ക​പ്പി​നി​റ​ങ്ങി​യ മെ​സി​യ്ക്കാ​യി കാ​ലം കാ​ത്തു വ​ച്ച കാ​വ്യ​നീ​തി​യാ​യി ലോ​ക​കി​രീ​ടം മാ​റു​മ്പോ​ൾ സു​വ​ർ​ണ പാ​ദു​കം നേ​ടി​യ​ത് ഫൈ​ന​ലി​ൽ ഹാ​ട്രി​ക് നേ​ടി​യ കി​ലി​യ​ൻ എം​ബാ​പ്പെ, ലോ​ക​ക​പ്പി​ൽ നേ​ടി​യ​ത് എ​ട്ടു ഗോ​ൾ. മെ​സി ഫൈ​ന​ലി​ലെ ര​ണ്ടു ഗോ​ൾ അ​ട​ക്കം ടൂ​ർ​ണ​മെ​ന്‍റി​ൽ ഏ​ഴ്.

എ​യ്ഞ്ച​ൽ ഡി ​മ​രി​യ​യെ ഉ​സ്മാ​ൻ ഡെം​ബ​ലെ ബോ​ക്സി​ൽ വീ​ഴ്ത്തി​യ​തി​നു ല​ഭി​ച്ച പെ​നാ​ൽ​റ്റി​യി​ലാ​ണ് മെ​സി അ​ർ​ജ​ന്‍റീ​ന​യെ ആ​ദ്യം മു​ന്നി​ലെ​ത്തി​ക്കു​ന്ന​ത്. 36ാം മി​നി​റ്റി​ൽ എ​യ്ഞ്ച​ൽ ഡി​മ​രി​യ ലീ​ഡു​യ​ർ​ത്തി.

ര​ണ്ടാം പ​കു​തി​യി​ൽ പ​ക്ഷേ, ക​ളി മാ​റി. ഫ്രാ​ൻ​സ് കൂ​ടു​ത​ൽ ഒ​ത്തി​ണ​ക്ക​ത്തോ​ടെ ക​ളി​ച്ചു. ആ​ക്ര​മ​ണ​വും പ്ര​ത്യാ​ക്ര​മ​ണ​വു​മാ​യി മ​ത്സ​ര​ച്ചൂ​ടേ​റി. പി​ന്നെ​യാ​യി​രു​ന്നു എം​ബാ​പ്പെ​യു​ടെ അ​വ​താ​രം. ഒ​രു മി​നി​റ്റി​ന്‍റെ ഇ​ട​വേ​ള​യി​ൽ അ​ർ​ജ​ന്‍റീ​ന​യു​ടെ മോ​ഹ​ച്ചെ​പ്പി​ൽ തീ ​കോ​രി​യി​ട്ട് എം​ബാ​പ്പെ ഇ​ര​ട്ട ഗോ​ൾ സ്വ​ന്ത​മാ​ക്കി,

എ​ക്സ്ട്രാ ടൈ​മി​ൽ മെ​സി വീ​ണ്ടും ര​ക്ഷ​ക​നാ​കു​ന്ന പ്ര​തീ​തി. ഫ്ര​ഞ്ച് ഗോ​ളി ഹ്യൂ​ഗോ ലോ​റി​സ് ത​ടു​ത്തി​ട്ട റീ​ബൗ​ണ്ടി​ൽ നി​ന്ന് ഉ​ശി​ര​ൻ ഗോ​ൾ. പ​ക്ഷേ, ലോ​ക ഫു​ട്ബോ​ളി​ലെ പി​ൻ​ഗാ​മി എം​ബാ​പ്പെ​യ്ക്ക് ഇ​നി​യും സ​മ​യം ബാ​ക്കി​യാ​യി​രു​ന്നു. അ​ർ​ജ​ന്‍റൈ​ൻ ബോ​ക്സി​ൽ വ​ച്ച് ഡി​ഫ​ൻ​ഡ​റു​ടെ കൈ​യി​ൽ പ​ന്ത് കൊ​ണ്ട​തി​നെ​ത്തു​ട​ർ​ന്ന് അ​ടു​ത്ത പെ​ന​ൽ​റ്റി, പി​ഴ​വി​ല്ലാ​തെ പ​ന്ത് വ​ല​യി​ൽ.

ഇ​തോ​ടെ​യാ​ണ് മ​ത്സ​രം ഷൂ​ട്ടൗ​ട്ടി​ലേ​ക്ക് നീ​ങ്ങു​ന്ന​ത്. ആ​ദ്യ കി​ക്കു​ക​ൾ എം​ബാ​പ്പെ​യും മെ​സി​യും ല​ക്ഷ്യ​ത്തി​ലെ​ത്തി​ച്ചു. എ​ന്നാ​ൽ, കി​ങ്സ്‌​ലി കോ​മാ​ൻ എ​ടു​ത്ത ഫ്രാ​ൻ​സി​ന്‍റെ ര​ണ്ടാ​മ​ത്തെ കി​ക്ക് മാ​ർ​ട്ടി​ന​സ് ത​ടു​ത്തു. ഓ​റി​ലി​യാ​ൻ ചു​വേ​മീ​നി​യു​ടെ മൂ​ന്നാ​മ​ത്തെ കി​ക്കും ത​ടു​ത്തു. മ​റു​വ​ശ​ത്ത് പൗ​ലോ ഡി​ബാ​ല​യും ലി​യാ​ൻ​ഡ്രോ പെ​രേ​ഡ​സും ഗോ​ൺ​സാ​ലോ മോ​ണ്ടി​യ​ലും ല​ക്ഷ്യം ക​ണ്ട​തോ​ടെ ല​യ​ണ​ൽ മെ​സി​യു​ടെ അ​വ​താ​ര​ല​ക്ഷ്യം പൂ​ർ​ണം.