ഫോട്ടോകളെ വാൻഗോഗ് ചിത്രം പോലെ മനോഹരമാക്കുന്ന ആപ്പ് പ്രിസ്‌മയ്ക്ക് ഹിറ്റ് ആണെങ്കിലും എപ്പോഴെങ്കിലും ഇത് വീഡിയോ തന്നിരുന്നങ്കിൽ എന്ന് ആലോചിച്ചിട്ടില്ലേ ? എന്നാൽ ആ വിഷമം ഇനി വേണ്ട.ആപ്പിലൂടെ വീഡിയോ ദൃശ്യങ്ങളെയും കാവ്യാത്മകമാക്കി മാറ്റാൻ ഇനി കഴിയും. ആർട്ടിസ്‌റ്റോ ആപ് ആണ് ഇത് സാധ്യമാക്കുന്നത്.
പ്രിസ്മയെപ്പോലെ തന്നെ വ്യത്യസ്ത ഫിൽട്ടറുകൾ ഉപയോഗിച്ച് പത്തുമിനിറ്റ് വരെ ദൈർഘ്യമുള്ള വീഡിയോകളെ ആർട്ടിസ്‌റ്റോ പെയിന്റിംഗ് വീഡിയോകളാക്കി മാറ്റും. റഷ്യൻ വെബ്‌സൈറ്റായ മെയ്ൽ ഡോട്ട് റു എട്ട് ദിവസം കൊണ്ട് വികസിപ്പിച്ചെടുത്ത ആപ്പാണ്ഇത് .ഗൂഗിൾ പ്ലേ സ്റ്റോറുകളിലും ആപ് സ്റ്റോറുകളിലും ഈ ആൻഡ്രോയിഡ് ഐഒഎസ് ആപ് ലഭ്യമാണ്.
ഇതാണ് ആർട്ടിസ്റ്റോ നൽകുന്ന വീഡിയോ