ചാംമ്പ്യന്‍സ് ട്രോഫിയില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യയ്ക്ക് ജയം

0

മലേഷ്യയില്‍ നടന്ന ഏഷ്യന്‍ ചാംമ്പ്യന്‍സ് ട്രോഫിയില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യയ്ക്ക് ജയം. രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ജയം. പ്രദീപ് മോര്‍, രുപീന്ദര്‍ പാല്‍ സിംഗ്, രമണ്‍ ദീപ് എന്നിവരാണ് ഇന്ത്യയ്ക്കായി ഗോളുകള്‍ നേടിയത്. ജയം ഇന്ത്യന്‍ സൈനികര്‍ക്ക് സമര്‍പ്പിക്കുന്നുവെന്ന് ക്യാപ്റ്റന്‍ ശ്രീജേഷ് പറഞ്ഞു.
ഈ ജയത്തോടെ ഇന്ത്യയുടെ സ്ഥാനം ഒന്നാം നിലയിലേക്ക് ഉയര്‍ന്നു. നേരത്തെ ജപ്പാനെ രണ്ടിനെതിരെ പത്ത് ഗോളുകള്‍ക്ക് ഇന്ത്യ പരാജയപ്പെടുത്തിയിരുന്നു.