ഇത്തിരിപോന്ന ഈ ആറുവയസ്സുകാരന്‍ ഒരു വര്ഷം സമ്പാദിക്കുന്നത് 70 കോടി രൂപ

0

വെറും ഇത്തിരിപോന്നൊരു ആറു വയസ്സുകാരന്‍ പയ്യന്‍ 11 ദശലക്ഷം അമേരിക്കന്‍ ഡോളര്‍ അഥവാ 70 കോടി രൂപ സമ്പാദിച്ചാലോ ?  അതെ വെറുതെ പറഞ്ഞതല്ല സംഗതി സത്യമാണ്. റയാന്‍ എന്ന കുട്ടിയാണ് ഈ കഥയിലെ താരം. ഫോബ്‌സ് മാസികയാണ് ഏറ്റവുമധികം വരുമാനമുണ്ടാക്കുന്നവരുടെ പട്ടികയില്‍ ഈ ബാലനെയും ഉള്പെടുത്തിയിരിക്കുന്നത്.

ഇനീ റയാന്റെ ജോലി എന്താണെന്ന് പറയാം. എല്ലാ കുഞ്ഞുങ്ങളും കളിപ്പാട്ടങ്ങള്‍ വെച്ചു കളിച്ചു കൊണ്ടിരിക്കുമ്പോള്‍ കക്ഷി വെറുതെ കളിക്കുക അല്ല ചെയ്യുന്നത് പകരം  കളിപ്പാട്ടങ്ങളുടെ നിരൂപണമാണ് റയാന്റെ ജോലി. അതെ നമ്മുടെ യുടൂബില്‍ ഒക്കെ സിനിമാ, ഗാഡ്ജറ്റ് നിരൂപണങ്ങള്‍ വരില്ലേ, അതുപോലെ തന്നെ.

എല്ലാ കുട്ടികളേയും പോലെ കളിപ്പാട്ടത്തോടുള്ള താത്പര്യമുണ്ടായിരുന്നു. ഇത് പിന്നീട് കളിപ്പാട്ടങ്ങളുടെ റിവ്യൂ കാണുന്നതിലേക്കും നീങ്ങി. പിന്നെ എന്തുകൊണ്ട് തനിക്കും ഇത് ചെയ്യാന്‍ സാധിക്കില്ല എന്ന് ചിന്തിക്കുന്നത്. വലിയവര്‍ കളിപ്പാട്ടത്തെക്കുറിച്ച് പറയുന്നതിലും ആധികാരികത താന്‍ പറയുന്നതാകുമെന്ന് റയാന്‍ ചിന്തിച്ചു. ഇതോടെ 2015ല്‍ തന്റെ നാലാം വയസ്സില്‍ റയാന്‍ ടോയ്‌സ് റിവ്യൂ എന്ന പേരില്‍ ഒരു ചാനല്‍ ആരംഭിക്കുകയും റിവ്യൂ നടത്തുകയും ചെയ്യുകയായിരുന്നു.

വളരെ വേഗത്തില്‍ കക്ഷി ഹിറ്റ്‌ ആയെന്നു പറഞ്ഞാല്‍ മതിയല്ലോ. 2015 ജൂലൈയില്‍ ചിത്രീകരിച്ച വീഡിയോക്ക് 80 ലക്ഷത്തിലധികം ആളുകളാണ് കണ്ടത്. മാതാപിതാക്കളുടെ സഹായത്തോടെയാണ് റയാന്‍ റിവ്യൂ നടത്തുന്നത്. ചിത്രീകരവും എഡിറ്റിങ്ങുമൊക്കെ മാതാപിതാക്കള്‍ ചെയ്യും. മാസം ഒരു മില്യന്‍ ഡോളറിലധികമാണ് വരുമാനം. പ്രതിവര്‍ഷം 70 കോടി ഇന്ത്യന്‍ രൂപയോളം വരും യുട്യൂബില്‍ നിന്ന് ലഭിക്കുന്ന പണം. പ്രശസ്തനായതോടെ പല പ്രമുഖ കളിപ്പാട്ട കമ്പനികളും തങ്ങളുടെ പുതിയ ഉല്‍പ്പന്നങ്ങള്‍ റയാന് അയച്ചുകൊടുത്ത് റിവ്യൂ ചെയ്യിക്കുന്നുണ്ട് ഇപ്പോള്‍. റയാന്‍ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്തിരിക്കുന്നത് 10,134,637 ആളുകളാണ്.