ഞാനറിയുന്നതിൽ ഏറ്റവും കരുത്തയായ സ്ത്രീ: ഭാവനയ്ക്ക് പിറന്നാൾ ആശംസയേകി മഞ്ജുവും മീര ജാസ്മിനും

0

നടി ഭാവനയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് മഞ്ജു വാരിയർ അടക്കമുള്ള താരങ്ങൾ. ഭാവനയ്ക്കും സംയുക്ത വർമയ്ക്കുമൊപ്പമുള്ള ചിത്രം പങ്കുവച്ചായിരുന്നു മഞ്ജു പിറന്നാൾ ആശംസകൾ നേർന്നത്. ‘ ഈ ചിത്രത്തിനു തെളിമ ഉണ്ടാകണമെന്നില്ല. പക്ഷേ ഇതിലെ വികാരങ്ങൾ സത്യമാണ്. പിറന്നാൾ ആശംസകൾ ഭാവന. ഞാനറിയുന്നതിൽ ഏറ്റവും കരുത്തയായ വനിത. സ്നേഹം മാത്രം.’–മഞ്ജു കുറിച്ചു.

മീര ജാസ്മിൻ, രമ്യ നമ്പീശൻ, സയനോര ഫിലിപ്പ്, മൃദുല വാരിയർ, ശിൽപ ബാല, റിമി ടോമി, കുഞ്ചാക്കോ ബോബൻ, ഉണ്ണി മുകുന്ദൻ, ജയസൂര്യ, ഷറഫുദ്ദീൻ, ഗൗതമി നായര്‍ തുടങ്ങി നിരവധി താരങ്ങൾ ഭാവനയ്ക്ക് ആശംസകളുമായി എത്തി.

‘അവളെ കരുതിയിരിക്കുക, കാരണം നിങ്ങൾ വിചാരിക്കുന്നതിലുമധികം തവണ മുറിവുണങ്ങി സ്വയം നവീകരിച്ചു വരുന്നവളാണവൾ. സ്വന്തം പ്രശ്നങ്ങളെ പോർചട്ടയായി ധരിക്കുന്നവൾ.’–പിറന്നാൾ ആശംസകൾ നേർന്ന് സംയുക്ത വർമ കുറിച്ചു.

‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്!’ എന്ന ചിത്രത്തിലൂടെ മലയാളത്തിൽ തിരിച്ചുവരവിനൊരുങ്ങുകയാണ് ഭാവന. അഞ്ച് വർഷത്തിനു ശേഷമാണ് നടി മലയാളത്തിൽ അഭിനയിക്കുന്നത്. 2017ല്‍ റിലീസ് ചെയ്ത ആദം ജോൺ ആണ് നടി അവസാനം അഭിനയിച്ച മലയാളചിത്രം.