വൈഫൈയിലും നൂറു മടങ്ങ്‌ വേഗതയുള്ള ലൈഫൈ, എല്‍.ഇ.ഡി ബള്‍ബുകള്‍ വഴി ദുബായിലെ തെരുവുകളില്‍

0

വൈഫൈയിലും നൂറു മടങ്ങ്‌ വേഗതയുള്ള ലൈഫൈ (ലൈറ്റ് ഫിഡിലിറ്റി) വയര്‍ലെസ്സ് ഇന്റര്‍നെറ്റ്‌ സംവിധാനം ഈ വര്‍ഷം അവസാനം മുതല്‍ ദുബായ് തെരുവുകളില്‍. 
 
വികസനത്തില്‍ മുന്നില്‍ നിരയിലേക്ക് കുതിയ്ക്കുന്ന ദുബായ് മുഴുവനും വരും വര്‍ഷങ്ങളില്‍ വേഗതയേറിയതും, താരതമ്യേന ചിലവ് കുറഞ്ഞതുമായ ലൈഫൈ സംവിധാനം ആയിരിക്കും ഉപയോഗിക്കുക. ഇതിന്റെ ഭാഗമായി ഈ വര്‍ഷം അവസാനം മുതല്‍ സിലിക്കണ്‍ ഒയാസിസ്‌ ഭാഗങ്ങളിലെ തെരുവുകളില്‍ ലൈഫൈ ഇന്റര്‍നെറ്റ്‌ സംവിധാനം നടപ്പിലാക്കും. ഇവിടെ നൂറോളം എല്‍ ഇ ഡി ബള്‍ബുകള്‍ ആണ് ഇന്റര്‍നെറ്റ്‌ നല്‍കുക. ലൈഫൈ പ്രവര്‍ത്തിക്കുന്നത് വൈഫൈ പോലെ റേഡിയോ വേവുകള്‍ ഉപയോഗിച്ചല്ല, സ്ട്രീറ്റുകളിലെ എല്‍ ഇ ഡി ബള്‍ബുകളുടെ പ്രകാശം വഴിയാണ് ജനങ്ങള്‍ക്ക്‌ ഇന്റര്‍നെറ്റ്‌ ലഭ്യമാവുക. ഒരു സെക്കന്റില്‍ ഒരു ജിഗാ ബൈറ്റിലും അധികം ഡാറ്റകള്‍ ലൈഫൈ വഴി കൈമാറാന്‍ കഴിയും. അതായത് 224 GB വരെ ഡാറ്റകള്‍ സെക്കന്റില്‍ കൈമാറാന്‍ ലൈഫൈ വഴി സാധിക്കും. ഹൈഡഫനിഷന്‍ (HD)  മൂവീകള്‍ ഒരു സെക്കന്റ് കൊണ്ട് ഡൌണ്‍ലോഡ് ചെയ്യാം. 
 
സീറോ വണ്‍ കമ്പനി, DU ആയി ചേര്‍ന്നാണ് ഈ പദ്ധതി നടപ്പിലാക്കുക. ഇന്റര്‍നെറ്റ്‌ കൂടാതെ സുരക്ഷയ്ക്കായ്‌ ബള്‍ബുകള്‍ക്കൊപ്പം കാമറകളും ഘടിപ്പിക്കും. ഇത് ഗതാഗത നിയന്ത്രണത്തെ സഹായിക്കും. ലൈഫൈ വീടുകളില്‍ ഉപയോഗിക്കാന്‍ കഴിയുമോ എന്ന് തീരുമാനിക്കുന്നത് സര്‍വീസ്  പ്രൊവൈഡര്‍ ആയിരിക്കും.