ഹനാനെ അപമാനിച്ച സംഭവത്തില്‍ ആദ്യം കേസെടുക്കേണ്ടത് ആര്‍ജെ സൂരജിനും ശീതള്‍ ശ്യാമിനെതിരേയുമാണെന്ന് നടന്‍ ബിനീഷ് ബസ്റ്റിന്‍

0

കോളേജ് വിദ്യാര്‍ഥിനി ഹനാനെ അപമാനിച്ച സംഭവത്തില്‍ ആദ്യം കേസെടുക്കേണ്ടത് ആര്‍ജെ സൂരജിനും ശീതള്‍ ശ്യാമിനെതിരേയുമാണെന്ന് നടന്‍ ബിനീഷ് ബസ്റ്റിന്‍. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ബിനീഷ് ഇത് സംബന്ധിച്ച് പ്രതികരിച്ചത്.  കഴിഞ്ഞ ദിവസം ഹനാനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി അപവാദ പ്രചരണം നടന്നിരുന്നു. ആര്‍ജെ സൂരജും ശീതള്‍ ശ്യാമും ഇതില്‍ പങ്കാളികളായിരുന്നു. എന്നാല്‍ സത്യാവസ്ഥ പുറത്തു വന്നതോടെ ഇരുവരും പോസ്റ്റ് പിന്‍വലിച്ച് മുങ്ങുകയായിരുന്നു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഹനാനെ അപമാനിച്ച സംഭവത്തില്‍ ആദ്യം കേസെടുക്കേണ്ടത് ആര്‍ജെ സൂരജ് നെതിരെയും ശീതള്‍ ശ്യാമിനെതിരേയും. വിദേശത്തിരുന്ന് സുഖലോലുപതയില്‍ മറ്റുള്ളവരെ കുറ്റപ്പെടുത്തുമ്പോഴും താനാണ് സത്യസന്ധതയുടെ പ്രതീകം എന്ന് തെളിയിക്കാന്‍ ശ്രമിക്കുമ്പോഴും മിസ്റ്റര്‍ ആര്‍ജെ സൂരജ് നിങ്ങള്‍ ഒന്നു മനസ്സിലാക്കണം നിങ്ങളുടെ അത്രയും കഴിവും വിദ്യാഭ്യാസവും ഒന്നും ഞങ്ങള്‍ക്കില്ല പക്ഷേ സാധാരണക്കാരന്റെ കണ്ണീര്‍ കണ്ടാല്‍ മനസിലാക്കാനുള്ള കഴിവുണ്ട്.നിങ്ങള്‍ പറഞ്ഞല്ലോ സത്യസന്ധതയും വിശ്വാസതസ്തയേയും കുറിച്ച്.

എനിക്ക് തന്നെ നേരിട്ട് അനുഭവം ഉള്ളതല്ലേ നിങ്ങളുടെ കാര്യത്തില്‍ നിങ്ങള്‍ക്ക് ഈ പറഞ്ഞ രണ്ടും ഇല്ലെന്ന്. ഓരോ സ്ഥാപനങ്ങള്‍ക്കു മുന്നില്‍ നിന്നും പണം വാങ്ങി ഫേസ്ബുക്കില്‍ ലൈവ് കൊടുക്കുന്ന നിങ്ങളാണോ വിശ്വാസതസ്ത യെക്കുറിച്ച് പറയുന്നത്. എന്റെ സുഹൃത്തിന്റെ സ്ഥാപനത്തില്‍വന്ന് ഫേസ്ബുക്കില്‍ ലൈവ് കൊടുക്കാന്‍ ഒരു ലക്ഷം രൂപയല്ലേ എന്റെ മുന്നില്‍ വെച്ച് നിങ്ങള്‍ ആവശ്യപ്പെട്ടത്. നിങ്ങളാണോ മറ്റുള്ളവരുടെ വാര്‍ത്തയും ഒപ്പം തന്നെ ഒരു കുട്ടിയുടെ വിശ്വാസതസ്തയും കുറിച്ച് കഴിഞ്ഞദിവസം ഫേസ്ബുക്കില്‍ വന്നു പറഞ്ഞത് നിങ്ങള്‍ക്കെതിരെ ആണ് ആദ്യം കേസെടുക്കേണ്ടത്.

അതിന് മുഖ്യമന്ത്രിയെ അല്ല ആരെയും സമീപിക്കാന്‍ ഞാന്‍ മുന്നോട്ടു തന്നെ ഉണ്ടാവും. ശീതള്‍ ശ്യാം നിങ്ങള്‍ ജീവിതത്തില്‍ എത്രമാത്രം സഹനങ്ങള്‍ കടന്നുവന്നിട്ടുള്ള വ്യക്തിയാണ്. ആ നിങ്ങള്‍ ആ കുട്ടിയെ പുച്ഛത്തോടെ കൂടി പറയുമ്പോള്‍ നിങ്ങള്‍ മനസ്സിലാക്കേണ്ടത് ഒന്നുണ്ട് ആ കുട്ടി അവളുടെ ജീവിതം പൊരുതി നേടാന്‍ ഇറങ്ങി തിരിച്ചതാണ്.ഒടുവില്‍ തെറ്റുപറ്റി എന്ന് കണ്ടപ്പോള്‍ ഒരു മാപ്പപേക്ഷയും. അവിടെയും നിങ്ങള്‍ക്ക് ഒരു സമുദായത്തിലെ ചെറുപ്പക്കാരെ കുറ്റപ്പെടുത്താന്‍ ശ്രമിക്കുന്നു. നിങ്ങളാണോ ആക്ടിവിസ്റ്റ് നിങ്ങള്‍ രണ്ട് പേര്‍ക്കുമെതിരെ പോലീസ് കേസ് എടുക്കുന്നത് വരെ Bineesh Bastin എന്ന് ഞാന്‍ പൊരുതും….. ഇത് വാക്ക് …. നിങ്ങളോട് എനിക്ക് വൈരാഗ്യമോ ദേഷ്യമോ ഉണ്ടായിട്ടല്ല ഇനിയെങ്കിലും സത്യമറിയാതെ നിങ്ങള്‍ ആരേയും അവഹേളിക്കാതിരിക്കാന്‍ വേണ്ടി മാത്രമാണ് എന്റെ പോരാട്ടം

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.