ബോര്‍ഡിങ് പാസ് കുപ്പത്തൊട്ടിയില്‍ കളയാനുള്ളതല്ല

0

വിമാനയാത്രയ്ക്ക് ശേഷം മിക്കവരും ഉപേക്ഷിക്കുന്ന ഒന്നാണ്  ബോര്‍ഡിങ് പാസ്. എന്നാല്‍ ഇനി ഈ പ്രവണത അങ്ങ് നിര്‍ത്തുന്നതാണ് നല്ലത്. കാരണം  ബോര്‍ഡിങ് പാസ് കുപ്പത്തൊട്ടിയില്‍ കളയുകയോ വിമാനത്തില്‍ ഉപേക്ഷിച്ച് പോവുകയോ ചെയ്യരുതെന്നും അങ്ങനെ ചെയ്താല്‍ ഹാക്കര്‍ക്ക് കാര്‍ഡ് ഉടമയുടെ വ്യക്തിഗത വിവരങ്ങള്‍ ബോര്‍ഡിങ് പാസിലൂടെ ചോര്‍ത്തിയെടുക്കാന്‍ സാധിക്കുമെന്നു സൈബര്‍ ക്രൈം വിദഗ്ധന്‍  റാഇദ് അല്‍ റൂമി.

യാത്രക്കാരന്റെ പേരും യാത്ര ചെയ്ത സ്ഥലത്തിന്റെ പേരും മാത്രമാണ് ബോര്‍ഡിങ് പാസ് വഴി ലഭിക്കുക എന്ന ധാരണയാണ് പലര്‍ക്കും ഉളളത് എന്നാല്‍ അത് തെറ്റാണ് മാത്രവുമല്ല ബോര്‍ഡിങ് പാസിന്റെ പടമെടുത്ത് സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്നവരുമുണ്ട്. ഇത്തരത്തിലുളള പ്രവൃത്തികള്‍ വാസസ്ഥലത്ത് താന്‍ ഇല്ലെന്നവിവരം മറ്റുള്ളവരെ അറിയിക്കുന്നതിന് തുല്യമാണ് വീട് കവര്‍ച്ചയ്ക്ക് ആരെങ്കിലും ആ സമയം ഉപയോഗപ്പെടുത്തിയെന്നും വരാം എന്നാണ് അദ്ദേഹം മുന്നറിയിപ്പ് നല്‍കിയത്. കൂടാതെ കടകളില്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവര്‍ കാര്‍ഡ് പ്രവര്‍ത്തിപ്പിക്കുന്നതിന് കാഷ്യറുടെ സേവനം തേടുന്നതും കരുതലോടെ വേണമെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.