ക്രൊയേഷ്യയുടെ ആ നായകന്‍ ഒരിക്കല്‍ ഒരാട്ടിടയന്‍

0

ഫ്രാന്‍സ് ലോകകപ്പ്‌ കിരീടം നേടിയെങ്കിലും ലോകം മുഴുവന്‍ ആരാധിക്കുന്നത് ഇപ്പോള്‍ ക്രൊയേഷ്യ എന്ന കൊച്ചു രാജ്യത്തിലെ ഒരു താരത്തെയാണ്. ഫ്രാന്‍സിനോട് 4-2 ന് പരാജയപ്പെട്ടെങ്കിലും ക്രൊയേഷ്യന്‍ നായകന്‍ ലൂക്കാമോഡ്രിക്ക് ഇപ്പോള്‍ ക്രൊയേഷ്യയ്ക്ക് മുഴുവനും വീര നായകനാണ്.

സാധാരണ നിലയില്‍ നിന്നാണ് ലൂക്കാമോഡ്രിക്ക് കാല്‍പന്തുകളിയുടെ ലോകത്തേക്ക് വരുന്നത്. ആട്ടിന്‍പറ്റങ്ങളെ മെയ്ച്ചായിരുന്നു ലൂക്കാമോഡ്രിക്കിന്റെ കുടുംബം കഴിഞ്ഞിരുന്നത്. അഞ്ചു വയസ്സുള്ള ലൂക്കാ മോഡ്രിക് താന്‍ വളര്‍ന്ന ക്രൊയേഷ്യയിലെ മലയോര ഗ്രാമത്തില്‍ ഒന്നില്‍ ആട്ടിടയനായി ആടുകളെ തെളിച്ചുകൊണ്ടു പോകുന്ന വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

പാവ്‌ലോ ബലനോവിക്ക് എന്ന ഡോക്യൂമെന്ററി സംവിധായകന്‍ ക്രൊയേഷ്യയുടെ ഉള്‍നാട്ടിലെ ഉയര്‍ന്ന പ്രദേശങ്ങളില്‍ ഒരിക്കല്‍ എടുത്ത വീഡിയോയിലാണ് ചെന്നായ്ക്കളെ ഭയക്കാതെ ആടുകളെ വീട്ടിലേക്ക് തെളിച്ചുകൊണ്ടുപോകുന്ന ഈ അഞ്ചു വയസ്സുകാരന്റെ ദൃശ്യം കിട്ടിയത്. ‘ദി വോള്‍ഫ്‌മെന്‍ : ദി ഡയറി ഓഫ് പോള്‍ ബലനോവിക്’ എന്ന പേരില്‍ പാവ്‌ലോ ബാലനോവിക്ക് 90 കളില്‍ ബിബിസിയ്ക്ക് വേണ്ടി ചെയ്ത ഡോക്യുമെന്ററികളില്‍ ഒന്നിലാണ് ലോകത്തെ മിഡ്ഫീല്‍ഡ് മെസ്‌ട്രോ ആടുകളെ തെളിച്ചുകൊണ്ടു പോകുന്ന ദൃശ്യങ്ങള്‍ വരുന്നത്. ലിക് എന്ന് പേരുള്ള തന്റെ പ്രിയപ്പെട്ട ചെന്നായ്ക്ക് പറ്റിയ ഒരു വീട് കണ്ടെത്താനുള്ള ശ്രമത്തിനിടയിലാണ് ബാലനോവിക് ചെന്നായ്ക്കളുടെ പിടിയില്‍ പെടാതെ പാറക്കെട്ടുകള്‍ക്കിടയിലൂടെ ഒരു ജാക്കറ്റുമിട്ട് കയ്യില്‍ ഒരു വടിയുമായി ആടുകളെ തെളിച്ചു കൊണ്ടു പോകുന്ന കൊച്ചു മോഡ്രിക്കിന്റെ ദൃശ്യങ്ങള്‍ കിട്ടിയത്. വെലേബിറ്റ് മലനിരകളിലൂടെയുള്ള ഈ യാത്രയില്‍ സ്റ്റിപ് മോഡ്രിക് എന്ന് പേരുള്ള ഒരാളുമായി ബാലനോവിക് സൗഹൃദത്തിലായി. മലമുകളിലായിരുന്നു ഇയാളുടെ കുടുംബം. റയല്‍ മദ്ധ്യനിരക്കാരന്‍ ലൂക്കാ മോഡ്രിക്കിന്റെ പിതാവായിരുന്നു അയാളെന്നാണ് യു ട്യൂബില്‍ പോസ്റ്റ് ചെയ്യപ്പെട്ട വീഡിയോയില്‍ ബാലനോവിക് പറയുന്നത്.

ക്രൊയേഷ്യയിലെ തീരദേശ നഗരമായ സദറിലെ വെലേബിറ്റ് പര്‍വ്വതത്തിന്റെ തെക്കന്‍ ചെരിവിലെ സാട്ടോണ്‍ ഒബ്രോവാക്കി ഗ്രാമത്തിലായിരുന്നു മോഡ്രിക് വളര്‍ന്നത്. പിന്നീട് 1991 ല്‍ ആഭ്യന്തര കലാപം പൊട്ടിപ്പുറപ്പെട്ടതോടെ വീട് വിട്ടു. മല​​െ​ഞ്ചരുവി​െ​ല ആ തകര്‍ന്ന വീട് ഇ​േ​പ്പാള്‍ ക്രൊയേഷ്യയില്‍ സ്മാരകമാണ്.