ബ്രസീൽ ക്ലബ് ഫുട്ബോൾ കളിക്കാരുമായി പോയ വിമാനം തകര്‍ന്ന സംഭവം; അപകടത്തിന് കാരണമായത് ഒരു കളിക്കാരന്റെ വീഡിയോ ഗെയിം

0

ബ്രസീൽ ക്ലബ് ഫുട്ബോൾ കളിക്കാരുമായി പോയ വിമാനം തകർന്നുവീണ സംഭവത്തിൽ അപകടത്തിന് കാരണം ഒരു കളിക്കാരന്റെ വീഡിയോ ഗെയിം തിരക്കിപ്പോയത് കാരണമാണെന്ന് റിപ്പോർട്ട്. കാണാതായ വീഡിയോ ഗെയിം തിരക്കി വിമാന ജോലിക്കാർ ഉൾപ്പെടെയുള്ളവർ രംഗത്തിറങ്ങിയതോടെ വിമാനം പുറപ്പെടാൻ 20 മിനിറ്റിലധികം വൈകിയതിനാൽ ഇന്ധനം നിറയ്ക്കാൻ കഴിഞ്ഞില്ല എന്നാണ് വിവരം.

ബ്രസീലിനും കൊളംബിയയ്ക്കും ഇടയിലുള്ള കോംബിജയിലെ വിമാനത്താവളത്തിൽനിന്നാണ് ഇന്ധനം നിറയ്ക്കേണ്ടിയിരുന്നത്. എന്നാൽ ഇവിടെ എത്താൻ താമസിച്ചതോടെ അർദ്ധരാത്രിയിൽ പ്രവർത്തനമില്ലാത്ത ഈ സംവിധാനം പ്രയോജനപ്പെടുത്താനായില്ല. ഇതോടെ, മുൻകരുതലായി നിറയ്ക്കേണ്ടിയിരുന്ന ഇന്ധനം നിറയ്ക്കാതെയാണ് വിമാനം യാത്ര തുടർന്നത്. ഒടുവിൽ ഇന്ധനം തീർന്നതു മൂലം വിമാനം തകർന്നു വീഴുകയും ചെയ്‌തതായാണ് റിപ്പോർട്ടുകൾ. ബ്രസീലിലെ ക്ലബ് ഫുട്ബോൾ ടീമായ ‘ഷപ്പെകൊയിൻസ് റിയൽ’ കളിക്കാർ അടക്കം 71 പേരാണു തിങ്കളാഴ്ച ദുരന്തത്തിൽ മരിച്ചത്.