വിവാഹം ദിവസം തന്നെ കന്യകാത്വ പരിശോധനയ്ക്ക് വിധേയയാക്കി; മണിക്കൂറുകക്കുള്ളിൽ വിവാഹമോചനം ആവശ്യപ്പെട്ട് വധു

1

വിവാഹ ദിവസം തന്നെ കന്യകാത്വ പരിശോധനയ്ക്കും, ഗർഭനിർണ്ണയ പരിശോധനയ്ക്കും വധുവിനെ വിധേയയാക്കിയതിനെ തുടർന്ന് വിവാഹ മോചനം ആവശ്യപ്പെട്ട് വധു. 26വയസ്സുകാരിയായ രക്ഷ എന്ന യുവതിയാണ് വിവാഹദിവസം തനിക്കു നേരിടേണ്ടി വന്ന വലിയൊരു അപമാനത്തിന്റെ പേരിൽ വിവാഹ ദിവസം തന്നെ വിവാഹ മോചനത്തിന് തയാറെടുത്തത്.

കർണ്ണാടകയിലെ രണ്ടു കമ്പനികളിൽ ജോലിചെയ്യുന്ന രക്ഷയും ശരത്തും മാട്രിമോണിയൽ സൈറ്റ് വഴിയാണ് പരിച്ചയപെട്ടത്. കുടുംബക്കാർ ചേർന്ന് വിവാഹം ഉറപ്പിക്കുകയും ചെയ്തു. എന്നാൽ വിവാഹത്തിന് വെറും 15 ദിവസം ബാക്കിനിൽക്കു മ്പോൾ രക്ഷയുടെ അമ്മ മരണപ്പെട്ടു. അമ്മയുടെ മരണത്തിൽ മാനസികമായി തളർന്നു പോയ രക്ഷയെ മനസിലാക്കാതെ അവളുടെ മനോവിഷമത്തെ സംശയ ഡ്രൈസ്റ്റിയോടെ കാണുകയായിരുന്നു ശരത് ചെയ്തത്.

ഇതിനിടെ വിവാഹദിവസം രാവിലെ പെൺകുട്ടിക്ക് ദേഹാസ്വാസ്ഥ്യമുണ്ടാവുകയും പെൺകുട്ടി ഛർദ്ദിക്കുകയും ചെയ്തു. ഗ്യാസിന്റെ പ്രശ്നകൊണ്ടാണങ്ങനെയെന്ന് ബന്ധുക്കൾ പറഞ്ഞിട്ടും ശരത് വിശ്വസിക്കാൻ കൂട്ടാക്കിയില്ല. വിവാഹം കഴിഞ്ഞ തൊട്ടടുത്ത നിമിഷം തന്നെ പെൺകുട്ടിയെയും കൊണ്ട് ശരത് ആശുപത്രിയിൽ പോവുകയും അവളെ കന്യകാത്വ കന്യകാത്വ പരിശോധനയ്ക്കും ഗർഭനിർണ്ണയ പരിശോധനയ്ക്കും വിധേയയാക്കുകയും ചെയ്തു. സമ്മതപത്രം ഒപ്പിടാനുള്ള രേഖകൾ കൈയിൽ കിട്ടിയപ്പോഴാണ് ശരത്തിന്റെ യഥാർഥ ലക്ഷ്യം രക്ഷ മനസ്സിലാക്കിയത്. അപ്പോൾ തന്നെ സഹോദരിയുടെ വീട്ടിലേക്കു മടങ്ങിയ രക്ഷ ശരത്തിനോട് വിവാഹമോചനം ആവശ്യപ്പെട്ടിരിക്കുകയാണിപ്പോൾ.