കാണാതായ ബ്രിട്ടിഷ് നടൻ ജൂലിയൻ സാൻഡ്സ് മരിച്ച നിലയിൽ; കാണാതായത് ജനുവരിയിൽ

0

ലൊസാഞ്ചലസ്: കലിഫോർണിയയിലെ സാൻ ഗബ്രിയേൽ മലനിരകളിൽ ജനുവരിയിൽ കാണാതായ ബ്രിട്ടിഷ് നടൻ ജൂലിയൻ സാൻഡ്സ് (65) മരിച്ചെന്ന് തെളിവ്. ഇവിടെ നിന്ന് കണ്ടുകിട്ടിയ അവശേഷിപ്പുകൾ സാൻഡ്സിന്റേതാണെന്ന് പരിശോധനയിൽ തെളിഞ്ഞു.

ഓസ്കർ പുരസ്കാരം നേടിയ എ റൂം വിത് എ വ്യൂ, ദി ഗേൾ വിത് ദി ഡ്രാഗൺ ടാറ്റൂ തുടങ്ങിയ ഹോളിവുഡ് ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.