ആക്ഷനും കട്ടും പറഞ്ഞ് പൃഥ്വിരാജ്; ബ്രോ ഡാഡിയുടെ മെയ്ക്കിങ്ങ് വീഡിയോ

0

മോഹൻലാൽ പൃഥ്വിരാജ് കൂട്ടുകെട്ടിൽ ഒരുങ്ങിയ ബ്രോ ഡാഡിയുടെ മെയ്ക്കിങ്ങ് വീഡിയോ പുറത്ത്. പൃഥ്വിരാജിന്റെ സംവിധാനത്തില്‍ ജനുവരി 26ന് ഹോട്‌സ്റ്റാറിലൂടെ പുറത്തിറങ്ങിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് കിട്ടിയിരിക്കുന്നത്.

സംവിധായകനായും അഭിനേതാവായും പൃഥ്വിയെത്തുന്ന ചിത്രത്തിന്റെ രസകരമായ അണിയറക്കാഴ്ച്ചകളാണ് ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്. ആശിവാര്‍വാദ് സിനിമാസിന്റെ യൂട്യൂബ് ചാനലിലൂടെയാണ് വീഡിയോ പുറത്തു വിട്ടിരിക്കുന്നത്.

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് ബ്രോ ഡാഡി. അച്ഛനും മകനുമായാണ് ഇരുവരും ചിത്രത്തിൽ വേഷമിടുന്നത്.

ചിത്രത്തിന്റെ ഷൂട്ടിംഗിനിടയിലെ രസകരമായ സംഭവങ്ങളും ചിത്രത്തിലെ തന്നെ ചില രംഗങ്ങളും ചേര്‍ത്താണ് വീഡിയോ ഒരുക്കിയിരിക്കുന്നത്. നിരവധി ആരാധകരും വീഡിയോയ്ക്ക് പിന്നാലെ കമന്റുകളുമായി എത്തുന്നുണ്ട്.